മാവേലിക്കര: കഴിഞ്ഞദിവസം നിര്യാതനായ കൊറ്റാര്‍കാവ് ശുഭാനന്ദ ആശ്രമ മഠാധിപതി സ്വാമി ചിന്മയാനന്ദനെ (94) സമാധിയിരുത്തി. സമാധിയിരുത്തല്‍ ചടങ്ങ് ശനിയാഴ്ച ഉച്ചക്ക് ആരംഭിച്ചു. ആശ്രമത്തിലെ ആറാമത്തെ മഠാധിപതിയായിരുന്ന സ്വാമി അനാരോഗ്യത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചിനാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ആശ്രമാധിപതിയെ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. ചങ്ങനാശ്ശേരി കറുകച്ചാല്‍ ശാന്തിപുരം കാവില്‍ കണ്ണംകുളം ഗോപാലന്‍ 1983ല്‍ സന്യാസസംഘത്തില്‍ അംഗമായതിനുശേഷം ചിന്മയാനന്ദ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 1996 മുതല്‍ മഠാധിപതിയായി. സംഘം നിയമാവലിയുടെ അടിസ്ഥാനത്തില്‍ സംഘടനക്കുവേണ്ടി ത്യാഗപൂര്‍ണമായി പ്രവര്‍ത്തിച്ചുവരുന്ന മുതിര്‍ന്ന സന്യാസിമാരുടെ പട്ടിക തയാറാക്കി സംഘത്തിെൻറ നൂറോളം ശാഖകള്‍ക്കും 125 സേവ സൈന്യ അംഗങ്ങള്‍ക്കും അയച്ചുകൊടുക്കും. കൂടുതല്‍ വോട്ട് ലഭിക്കുന്ന മൂന്നുപേരുടെ പേരുകള്‍ മൂന്ന് പ്രാവശ്യം നറുക്കിട്ട് മൂന്നില്‍ രണ്ട് പ്രാവശ്യം പേരുവരുന്ന ആളായിരിക്കും അടുത്ത മഠാധിപതി. അതുവരെ സംഘടനയുടെ ഭരണപരമായ കാര്യങ്ങള്‍ സ്വാമി ധർമാനന്ദ നിര്‍വഹിക്കും. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. രാഘവന്‍, മാവേലിക്കര ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍, ആര്‍. രാജേഷ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, ജി. അജയകുമാര്‍ എന്നിവര്‍ അേന്ത്യാപചാരമര്‍പ്പിച്ചു. യുവതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് മാവേലിക്കര: തെക്കേക്കര പൊന്നേഴയില്‍ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഉമ്പര്‍നാട് സരസമ്മ വിലാസത്തില്‍ ബിനീഷിെൻറ ഭാര്യ മാന്നാര്‍ കുട്ടമ്പേരൂര്‍ ലീലാഭവനത്തില്‍ ലിജിമോളാണ് (30) മരിച്ചത്. ബിനീഷിെൻറ പൊന്നേഴയിലെ ബന്ധുവിെൻറ വീട്ടുവളപ്പിലെ കിണറ്റിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. നാലുമാസം പ്രായമുള്ള മകള്‍ക്ക് രാവിലെ ഏഴേകാലോടെ പാല്‍ കൊടുത്ത ശേഷം തുണികഴുകാൻ കിണറിന് സമീപത്തേക്ക് പോയ ലിജിമോളെ കാണാതായതായി വീട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ രണ്ടുമണിക്കൂർ കഴിഞ്ഞ് 9.30ന് വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുട്ടേമ്പരൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വിവാഹശേഷം ബന്ധുക്കളെ കാണാന്‍ ലിജിമോളെ ബിനീഷ് അനുവദിക്കാറില്ലായിരുെന്നന്നും ബുധനാഴ്ച പൊന്നേഴയിലെ വീട്ടില്‍ വന്ന ബന്ധുക്കളോടും ബിനീഷ് അപമര്യാദയായി പെരുമാറിയെന്നും ലിജിമോളുടെ ബന്ധുക്കള്‍ പറഞ്ഞു. ബിനീഷ് വീട്ടുകാരുമായി പിണങ്ങി ഭാര്യക്കൊപ്പം തെക്കേക്കര വില്ലേജ് ഓഫിസിന് സമീപത്തെ വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു. ലിജിമോളുടെ പ്രസവത്തെത്തുടര്‍ന്നാണ് പൊന്നേഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയത്. ബിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.