കെ.എസ്.ടി എംപ്ലോയീസ് സംഘ് സെക്ര​േട്ടറിയറ്റ്​ മാർച്ച്​ നടത്തും

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ രേഖാമൂലം നോട്ടീസ് നൽകി പണിമുടക്കിയ ജീവനക്കാരെ ശിക്ഷിച്ചതും സ്ഥലംമാറ്റിയതും അംഗീകരിക്കാനാകില്ലെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ്. ബി.എം.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സർക്കാറും കെ.എസ്.ആർ.ടി.സി മാനേജ്മ​െൻറും നടത്തിയ അഴിമതിയുടെ ഫലമായി ജീവനക്കാരുടെ ജോലിഭാരം വർധിച്ചതായി അദ്ദേഹം ആരോപിച്ചു. സുശീൽഖന്ന റിപ്പോർട്ടി​െൻറ പേരിൽ നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇൗ മാസം 30ന് സെക്രേട്ടറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. പ്രസിഡൻറ് ജി.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, കെ.എസ്. അനിൽകുമാർ, ആർ.എൽ. ബിജുകുമാർ, പ്രദീപ് വി. നായർ, ടി.എസ്. അരുണൻ, എ.എസ്. രഘുനാഥ് എന്നിവർ പെങ്കടുത്തു. കെ. രാജേഷ് സ്വാഗതവും എസ്. അജയകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.