അഖിലഭാരത ശ്രീമദ് നാരായണീയ മഹാസത്രം

കൊച്ചി: അഖിലഭാരത നാരായണീയ പ്രചാരസഭയും തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ചേർന്ന് സംഘടിപ്പിക്കുന്ന 11-ാം 20ന് തുടങ്ങും. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മേൽപത്തൂർ മണ്ഡപത്തിൽ വൈകീട്ട് ആറിന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര് ഭദ്രദീപം പ്രകാശനം ചെയ്യും. സത്രം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഭാഷണം നടത്തും. 27 നാണ് സമാപനം. സാന്ദ്രാനന്ദ, കുരമ്മ, പൂന്താനം പുരസ്‌കാരങ്ങൾ ജ്യോതി ടീച്ചർ, ഉത്തമ നമ്പൂതിരി, പത്മാവതി മേനോൻ എന്നിവർക്ക് സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ബി. ജയപ്രകാശ്, കോ ഓഡിനേറ്റർ വി.കെ. ദിനേശൻ പിള്ള, സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാലൻ നായർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.