െബ്രക്സിറ്റ് ഇന്ത്യക്കാർക്ക് തുറന്നത് വൻ അവസരങ്ങൾ -ഭരത് ജോഷി കൊച്ചി: യൂറോപ്യൻ യൂനിയനിൽനിന്നുള്ള ബ്രിട്ടെൻറ വഴിപിരിയൽ (െബ്രക്സിറ്റ്) ഇന്ത്യക്ക് വലിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമീഷണർ ഭരത് ജോഷി. വിദ്യാഭ്യാസം, ബിസിനസ്, യാത്ര, വിനോദസഞ്ചാരം തുടങ്ങിയവക്ക് ചെലവ് ഗണ്യമായി കുറയുമെന്നും കേരള മാനേജ്മെൻറ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ലോകത്തെ ആറാമത്തെ വലിയ സാമ്പത്തികശക്തി എന്ന നിലയിൽ ബ്രിട്ടനിലേക്ക് കുടിയേറ്റം അടിയന്തരാവശ്യമാണ്. ബ്രിട്ടൻ നൽകിയ വിസകളിൽ 66 ശതമാനവും ഇന്ത്യക്കാർക്കാണ്. ഗവേഷണം, പരിസ്ഥിതിസൗഹൃദ ഉൗർജം, വ്യാപാരം എന്നിവയാണ് ബ്രിട്ടൻ ഇന്ത്യയിൽ മുഖ്യമായും ലക്ഷ്യമിടുന്ന മേഖലകളെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.