ഹയർ സെക്കൻഡറിയിൽ ആവശ്യമായ തസ്തികകൾ സൃഷ്​ടിക്കണം ^ടീച്ചേഴ്‌സ് യൂനിയൻ

ഹയർ സെക്കൻഡറിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കണം -ടീച്ചേഴ്‌സ് യൂനിയൻ മൂവാറ്റുപുഴ: ഹയർ സെക്കൻഡറിയിൽ ആവശ്യമായ അധ്യാപക-അനധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനവും ശമ്പളവും നൽകണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂനിയൻ ആവശ്യപ്പെട്ടു. 2014 മുതൽ അനുവദിച്ച പുതിയ സ്‌കൂളുകളിലും ബാച്ചുകളിലുമായി 1000 തസ്തികകളാണ് വേണ്ടത്. ക്ലർക്ക്, പ്യൂൺ തസ്തികകൾ അനുവദിക്കാത്തതുമൂലം ഭരണപരമായ പ്രയാസം നേരിടുകയാണ്. മുൻ സർക്കാർ തസ്തികകൾ സൃഷ്ടിക്കാനുള്ള തീരുമാനം എടുത്തിരുെന്നങ്കിലും നടപ്പാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് അവകാശപത്രിക സമർപ്പിച്ചു. കെ.എച്ച്.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡൻറ് ടി.വി. ഇബ്രാഹിം എം.എൽ.എ, സംസ്ഥാന പ്രസിഡൻറ് നിസാർ ചേളേരി, ജന. സെക്രട്ടറി എസ്. സന്തോഷ്‌കുമാർ, യു. സാബു, എ.കെ. അജീബ്, ബി. സെയ്താലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.