മൂവാറ്റുപുഴ: ആതുരസേവന രംഗത്തിന് ജനകീയമുഖം നൽകിയ ഡോക്ടർ ശിവദാസ് പടിയിറങ്ങുന്നു. 21 വർഷത്തെ സേവനത്തിന് ശേഷമാണ് ഹോമിയോ ചികത്സ വിദഗ്ധനായ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എം.ആർ. ശിവദാസ് സർവിസിൽനിന്ന് വിരമിക്കുന്നത്. 1996ൽ ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫിസറായി ജോലിയിൽ പ്രവേശിച്ചു. ഇടുക്കി ജില്ലയിലെ ആദിവാസി കോളനിയിൽ പ്രവർത്തിക്കുന്ന മൂഴിക്കൽ ഹോമിയോ ആശുപത്രിയിലായിരുന്നു ആദ്യ നിയമനം. തുടർന്ന് മലപ്പുറം, എറണാകുളം, പാലക്കാട് ജില്ലകളിൽ സേവനം അനുഷ്ഠിച്ചു. ആതുരശുശ്രൂഷ രംഗെത്ത മികവിനൊപ്പം സാമൂഹികസേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. പാവങ്ങൾക്ക് അടക്കം നിരവധി മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ മരുന്നുവിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവക്ക് നേതൃത്വം കൊടുത്തതും ഡോക്ടറെ കൂടുതൽ ജനകീയനാക്കി. കിഡ്നി സ്റ്റോണിന് ഹോമിയോ ചികിത്സ ഫലപ്രദമാണന്ന് തെളിയിച്ച ഡോക്ടർ നിരവധി രോഗികളെ ശസ്ത്രക്രിയയിൽനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. 2011-ൽ മികച്ച ഡോക്ടർക്കുള്ള അംബേദ്കർ ദേശീയ ഫെലോഷിപ്, മാനവികത പുരസ്കാരം, ആതുരസേവ പുരസ്കാരം, കല്ലിക്കാട്ട് ഫൗണ്ടേഷൻ എക്സലൻസി അവാർഡ്, മാതൃക സേവ പുരസ്കാരം, ഒൗട്ട് സ്റ്റാൻഡിങ് പെർഫോമൻസ് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകരന്മാരുടെ സംഘടനയായ സ്പാർക്കിെൻറ പ്രസിഡൻറും ശ്രേയസ് ചാരിറ്റബിൾ സൊെസെറ്റി രക്ഷാധികാരിയുമാണ്. ബാങ്ക് ഓഫ് ബറോഡ ജീവനക്കാരി ചന്ദ്രികയാണ് ഭാര്യ. ബയോമെഡിക്കൽ എൻജിനീയറായ അഭിജിത് മകനും വിദ്യാർഥിയായ ആര്യ ലക്ഷ്മി മകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.