നെഹ്​റു ട്രോഫി ജലമേളയിൽ കരുത്തന്മാർ വീണത്​ കുട്ടനാടിന്​ നിരാശ

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയിൽ കഴിഞ്ഞതവണത്തെ ജേതാക്കൾ ഏറെ പിന്നിൽ പോവുകയും എറണാകുളം ജില്ലയിലേക്ക് ട്രോഫി ആദ്യമായി കൊണ്ടുപോവുകയും ചെയ്ത സാഹചര്യം കുട്ടനാടിനെ നിരാശയിലാക്കി. ലോവർ കുട്ടനാട്ടിലേക്കോ അപ്പർ കുട്ടനാട്ടിലേക്കോ ട്രോഫി കൊണ്ടുപോകുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. ഫൈനൽ മത്സരത്തിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ, ഗബ്രിയേൽ, പായിപ്പാടൻ, കാരിച്ചാൽ ചുണ്ടനുകളാണ് മത്സരിച്ചത്. കൈനകരിയിലെ യു.ബി.സിയാണ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിൽ തുഴഞ്ഞത്. അവർ ഹീറ്റ്സ് മത്സരത്തിൽ നാല് മിനിറ്റ് 29.60 സെക്കൻഡിനാണ് ഫിനിഷ് ചെയ്തത്. 14 തവണ നെഹ്റു ട്രോഫി നേടിയ യു.ബി.സി കൈനകരി ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് മഹാദേവികാട് വള്ളത്തിൽ തുഴയാൻ എത്തിയത്. കുമരകം വേമ്പനാട് ബോട്ട്ക്ലബാണ് പായിപ്പാടൻ ചുണ്ടനെ തുഴഞ്ഞത്. അവർ നാല് മിനിറ്റ് 14.82 സെക്കൻഡുകൾ കൊണ്ട് ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് അവസരം നേടിയത്. കുമരകം ടൗൺ ബോട്ട്ക്ലബാണ് കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത്. നാല് മിനിറ്റ് 20.63 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്താണ് കാരിച്ചാൽ ഫൈനലിൽ എത്തിയത്. നാലാം ഹീറ്റ്സിൽ മത്സരിച്ച വള്ളങ്ങളാണ് മഹാദേവികാടും കാരിച്ചാലും. എറണാകുളം തുരുത്തിപ്പുറം ബോട്ട്ക്ലബി​െൻറ ഗബ്രിയേൽ അഞ്ചാം ഹീറ്റ്സിൽ മത്സരിച്ചാണ് ൈഫനലിൽ എത്തിയത്. തുടക്കത്തിൽ നല്ല ആവേശംതന്നെ ഗബ്രിയേൽ ചുണ്ടൻ കാഴ്ചവെച്ചിരുന്നു. ഫൈനൽ മത്സരത്തിൽ നാല് മിനിറ്റ് 17.42 സെക്കൻഡുകൾ കൊണ്ടാണ് അവർ ഫിനിഷിങ് പോയൻറ് മറികടന്നത്. എന്തായാലും ഗബ്രിയേൽ ഒഴിച്ച് മറ്റ് മൂന്ന് വള്ളങ്ങളും കുട്ടനാടൻ പരിസരവുമായി ബന്ധപ്പെട്ടതാണ്. ഗബ്രിയേൽ ചുണ്ടൻ ആദ്യമായി എറണാകുളത്തേക്ക് ട്രോഫി എത്തിെച്ചന്ന ബഹുമതി നേടുന്ന വള്ളംകൂടിയായി മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.