ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയിൽ െപാലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടായ ജാഗ്രതക്കുറവ് ഗാലറികളിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെയാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും, ജമ്മു-കശ്മീർ മന്ത്രി തുടങ്ങി ഒേട്ടറെ അതിപ്രധാന വ്യക്തികൾ ജലമേള കാണാൻ എത്തിയിരുന്നതിനാൽ പൊലീസിെൻറ ശ്രദ്ധ മുഴുവനും നെഹ്റു പവിലിയനിലെ വി.െഎ.പി കേന്ദ്രത്തിലായിരുന്നു. ഇൗ അവസരം ഏറെ പ്രയോജനപ്പെടുത്തിയത് പാസുള്ളവരും ഇല്ലാത്തവരുമായ നിരവധി കാണികളായിരുന്നു. തങ്ങൾക്ക് തോന്നിയ സ്ഥലത്ത് ഇരിപ്പിടം ഉറപ്പിക്കാൻ അവർക്ക് കഴിഞ്ഞു. മാധ്യമപ്രവർത്തകർക്ക് നിർദേശിക്കപ്പെട്ട സ്ഥലത്തും കടന്നുകയറ്റം നിർബാധമുണ്ടായി. ഇക്കാര്യം യഥാസമയം പൊലീസിെന അറിയിച്ചിട്ടും അന്വേഷിക്കാൻപോലും ആരും എത്തിയില്ല. ജില്ല ഇൻഫർമേഷൻ ഒാഫിസർ ചന്ദ്രഹാസൻ വടുതലയും അസിസ്റ്റൻറ് എഡിറ്റർ അരുണും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഇടപെടൽ നടത്തിയത്. പൊതുവെ അച്ചടക്കരാഹിത്യം മുഴച്ചുനിന്നു. മത്സരങ്ങൾ നടക്കാൻ വൈകിയതും ചില നേരങ്ങളിൽ ഉണ്ടായ അരോചക ദൃക്സാക്ഷി വിവരണങ്ങളുമെല്ലാംകൂടി കാണികെള അക്ഷമരാക്കി. അതുകൊണ്ടാണ് അവർ നേരം ഇരുളാൻ നേരത്ത് മൊബൈൽഫോൺ ടോർച്ച് തെളിച്ച് സംഘാടകരെ പരിഹസിച്ചത്. പുന്നമടക്കായലിെൻറ പടിഞ്ഞാറ് ഭാഗത്തെ പവിലിയനിൽ ഇരുന്നവരാണ് പരിഹാസം ഏറെ ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.