65 വർഷമായിട്ടും നെഹ്​റു ട്രോഫി ജലമേള നടത്തിപ്പിൽ പാകപ്പിഴതന്നെ

ആലപ്പുഴ: വിഖ്യാതവും നാടി​െൻറ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്നെതന്ന് അവകാശപ്പെടുന്ന നെഹ്റു ട്രോഫി ജലമേള പ്രായമേറെയായിട്ടും ബാലാരിഷ്ടതകൾ ബാക്കിയായി നിൽക്കുന്നു. ഇതുമൂലം നാടി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് മാത്രമല്ല, ഇതര സംസ്ഥാനങ്ങളിൽനിന്നും അന്യദേശങ്ങളിൽനിന്നും എത്തുന്ന സഞ്ചാരികളുടെ മുന്നിൽ നമ്മുടെ ജേലാത്സവം ഏറ്റവും മോശം പ്രതിച്ഛായയാണ് സമ്മാനിക്കുന്നത്. പ്രചാരണത്തിലും വിപുല പരിപാടികളിലും ഇത്തവണ മുന്നിലായിരുന്നു. ഒരുമാസത്തോളം നാട് ഇളക്കിമറിച്ച് സംഘാടകർ പ്രവർത്തിച്ചു. കലക്ടർ വീണ എൻ. മാധവ​െൻറ നേതൃത്വത്തിൽ ആവശ്യമായ പ്രചാരണ പരിപാടികൾ നടക്കുകയും അത് വിജയിക്കുകയും ചെയ്തു. എന്നാൽ, കാര്യത്തിലേക്ക് അടുത്തപ്പോഴാണ് കഥ മാറിയത്. സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ, അതിന് ആവശ്യമായ സാേങ്കതിക പരിജ്ഞാനമുള്ളവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടോ എന്നീ കാര്യങ്ങൾ ഉറപ്പാക്കുന്നതിന് അധികാരികൾക്ക് കഴിഞ്ഞില്ല. ആയിരക്കണക്കിന് കാണികൾ പുന്നമടക്കായലി​െൻറ ഇരുകരയിലും നിറഞ്ഞുനിൽക്കുകയും നല്ല തുക നൽകി പാസ് വാങ്ങി ജലമേള കാണാൻ എത്തിയവരും ആകെ അസ്വസ്ഥരായ നിമിഷങ്ങളായിരുന്നു ശനിയാഴ്ച ഉച്ചക്കുശേഷം പല നേരങ്ങളിലായി നെഹ്റു ട്രോഫി ജലമേളയുടെ സ്റ്റാർട്ടിങ് പോയൻറിൽ നടന്നത്. ചുണ്ടൻ വള്ളങ്ങളിെല തുഴച്ചിലുകാർ പറഞ്ഞാൽ കേൾക്കാത്തവരും ക്ലബുകളുടെ മാന്യത കാണിക്കാത്തവരുമാണെന്ന് ദൃക്സാക്ഷി വിവരണക്കാരും മറ്റും പരോക്ഷമായി സൂചിപ്പിക്കുകയും വള്ളംകളി വൈകാൻ അതാണ് കാരണമെന്ന് സമർഥിക്കുകയും ചെയ്തിരുന്നു. സ്റ്റാർട്ടർ പറഞ്ഞാൽ ചുണ്ടൻ വള്ളങ്ങൾ പിറകോട്ട് പോകില്ല, മുന്നോട്ടുപോകും. അവർക്ക് അതാണ് ശീലം. നിബന്ധനകൾ പാലിക്കാതെ ഒരു ചുണ്ടൻ വള്ളത്തെയും മത്സരിക്കാൻ അനുവദിക്കില്ല -ഇത്തരത്തിെല വാദങ്ങളാണ് കാണികളെ തൃപ്തരാക്കാൻ സംഘാടകർ തട്ടിവിട്ടത്. വെള്ളപ്പരപ്പിൽ പ്രത്യേക അടയാളങ്ങൾ ഉണ്ടായില്ല. ഉള്ള യന്ത്രസംവിധാനങ്ങളുെട ഷട്ടർ ഡിവൈസുകൾ തകരാറിലാവുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്ന ജലമാമാങ്കത്തിൽ എന്തുകൊണ്ട് സ്റ്റാർട്ടിങ് സംവിധാനം കുറ്റമറ്റതാക്കാൻ അധികാരികൾക്ക് കഴിയുന്നില്ല. ഇതി​െൻറയൊക്കെ ഫലമായാണ് രാവിലെ മുതൽ ആരംഭിച്ച മത്സരങ്ങൾ രാത്രിയാകാറായിട്ടും അവസാനിപ്പിക്കാൻ കഴിയാതിരുന്നത്. നൂറുകണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന കാണികളുടെ സംഘം വളരെ പ്രയാസപ്പെട്ടാണ് കായൽ കടന്ന് അക്കരെയെത്തിയത്. ആവശ്യമായ ബോട്ട് സൗകര്യങ്ങൾ ഉണ്ടായിരുന്നത് അവർക്ക് ആശ്വാസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.