കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്ത് പാലനിൽക്കുംതടത്ത് വനിത വ്യവസായകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം രൂപ മുടക്കിയാണ് വ്യവസായകേന്ദ്രം തുറന്നത്. പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആലീസ് ഷാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി ജോണി, ജയ ബിജുമോൻ, വി.സി. കുര്യാക്കോസ്, ശോഭന മോഹൻ, എൻ.കെ. ജോസ്, കെ.എൻ. രമ എന്നിവർ സംസാരിച്ചു. ശുചിത്വ സന്ദേശവുമായി സ്കൂൾ വിദ്യാർഥികൾ കൂത്താട്ടുകുളം: ഗവ. യു.പി സ്കൂൾ ആരോഗ്യ പരിസ്ഥിതി ക്ലബിെൻറ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഗവ. ഹോമിയോ ആശുപത്രി പരിസരം, സി.ജെ സ്മാരക വായനശാല പരിസരം, പൊതുകിണർ തുടങ്ങിയവ ശുചീകരിച്ചു. ശുചിത്വ സന്ദേശവും എത്തിച്ചു. നഗരസഭ വിദ്യാഭ്യാസസമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആർ. വത്സല ദേവി, കെ.എം. ജയൻ, മനോജ് നാരായണൻ, വി.എ. രവി, ജിബി സാബു, കൺവീനർമാരായ എൻ.എം. ഷീജ, സി.എച്ച്. ജയശ്രീ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.