തുഴച്ചിലുകാരുടെ ഭാഷപ്രശ്​നവും തലവേദനയായി

ആലപ്പുഴ: കുട്ടനാട്ടുകാരാണ് കുട്ടനാട്ടിലെ വള്ളംകളി തുഴച്ചിലുകാരെന്ന ധാരണ മാറേണ്ട സമയമായി. കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള പ്രദേശങ്ങളിൽനിന്ന് എത്തിയ നിരവധി യുവാക്കൾ ഇത്തവണ വിവിധ ചുണ്ടൻ വള്ളങ്ങൾ തുഴയാൻ ഉണ്ടായിരുന്നു. അവരെ കൂടാതെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കളും ഏറെയായിരുന്നു. മലയാളികളല്ലാത്ത തുഴച്ചിലുകാരെ ജലമേളയിൽ കൂടുതൽ ഉൾപ്പെടുത്താൻ പാടില്ലെന്ന നിബന്ധന ഉള്ളതുകൊണ്ട് അക്കാര്യത്തിൽ എണ്ണം കുറക്കാൻ കഴിഞ്ഞു. എന്നാൽ, പ്രധാന സ്ഥലങ്ങളിൽ തുഴച്ചിലുകാരായി അവർ നിൽക്കുകയും അവരോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ വള്ളംകളി സംഘാടകർ പ്രയാസപ്പെടുകയും ചെയ്ത സാഹചര്യമുണ്ടായി. മാത്രമല്ല, സ്റ്റാർട്ടിങ് പോയൻറിലെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വള്ളം പിറകോട്ട് മാറ്റാൻ സംഘാടകർ ആവശ്യപ്പെട്ടപ്പോൾ അതി​െൻറ അർഥം മനസ്സിലാക്കാതെ ഇതര സംസ്ഥാനത്തുനിന്നുള്ള തുഴച്ചിലുകാർ വള്ളം മുന്നോട്ട് നീക്കി. ഇതൊക്കെ കശപിശക്ക് ഇടയാക്കി. ചുണ്ടൻ വള്ളത്തോടോ അത് പ്രതിനിധാനം ചെയ്യുന്ന ഗ്രാമത്തോടൊ കൂറ് ഇതര സംസ്ഥാനത്തുനിന്നുള്ളവർക്ക് ഉണ്ടാകണമെന്നില്ല. കേവലം തൊഴിലാളി എന്ന അർഥത്തിൽ മാത്രമാണ് വള്ളം സ്പോൺസർ ചെയ്ത വ്യക്തിയുമായോ ക്ലബുമായോ കരാറിൽ ഏർപ്പെടുന്നത്. അത്തരത്തിെല സാേങ്കതികബന്ധം മാത്രമെ വള്ളംകളിയിൽ ഇത്തരം തുഴച്ചിലുകാരുമായി ക്ലബുകൾക്ക് ഉള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.