മാസ്​ഡ്രിൽ അവിസ്​മരണീയമാക്കി തുഴക്കാർ

ആലപ്പുഴ: . ആർത്തുവിളിച്ച് വള്ളംകളി േപ്രമികൾ. മത്സരം തുടങ്ങുന്നതിന് മുമ്പ് നേരേത്തതന്നെ നടന്ന അലങ്കരിച്ച വള്ളങ്ങൾ എത്തിയിരുന്നു. മത്സരത്തി​െൻറ ചിട്ടവട്ടങ്ങൾ പാലിച്ച് വള്ളങ്ങൾ മാസ്ഡ്രില്ലിൽ പങ്കെടുത്തപ്പോൾ അതൊരു നല്ല നിമിഷങ്ങളാണ് കാണികൾക്ക് നൽകിയത്. നിർദേശങ്ങൾ നൽകുന്നതനുസരിച്ച് തുഴകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് വിസ്മയകരമാക്കിയാണ് ഇത് സമാപിച്ചത്. കാറ്റി​െൻറ ശല്യം ഇല്ലാതിരുന്നത് മാസ്ഡ്രില്ലിനെ കൂടുതൽ ആകർഷണീയമാക്കി മാറ്റാൻ തുഴച്ചിൽകാർക്ക് കഴിഞ്ഞു. പല നിറത്തിലുള്ള കുപ്പായമിട്ട തുഴക്കാർ പങ്കായം ചലിപ്പിക്കുന്നത് മൊബൈൽ ഫോണിൽ പകർത്താൻ കാണികൾ മത്സരിക്കുന്നത് കാണാമായിരുന്നു. മത്സര ആരംഭം മുതൽ തന്നെ വഞ്ചിപ്പാട്ടി​െൻറ താളം തുടിക്കുന്ന പുന്നമട തുഴക്കാരെ കൂടുതൽ ഉത്തേജിപ്പിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.