കായംകുളം: കരീലക്കുളങ്ങരയിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഡി.വൈ.എഫ്.െഎ നേതാവായിരുന്ന കരീലക്കുളങ്ങര കളരിവാതുക്കൽ തെക്കതിൽ ഷാനിനെ (27) ഒരാഴ്ച മുമ്പാണ് ക്വേട്ടഷൻ സംഘം വെട്ടിപ്പരിക്കേൽപിച്ചത്. മയക്കുമരുന്ന് കേസുകളിലടക്കം പ്രതിയായ മനീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് വെട്ടിയതെന്ന് മൊഴി നൽകിയിരുന്നു. പ്രതികളെ പിടിക്കുന്നതിൽ കാലതാമസം വന്നതോടെ അന്വേഷണച്ചുമതല കഴിഞ്ഞ ദിവസം ഡിവൈ.എസ്.പിക്ക് കൈമാറിയിരുന്നു. സംഘടനവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഷാൻ അടക്കമുള്ളവരെ സി.പി.എമ്മിൽനിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ നടന്ന ആക്രമണത്തിൽ പാർട്ടി നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നതരത്തിൽ ചർച്ച സജീവമായിരുന്നു. ഇതോടെ പ്രതികളെ എത്രയുംവേഗം പിടിക്കണമെന്നതരത്തിൽ സി.പി.എം നേതൃത്വത്തിൽനിന്ന് പൊലീസിൽ സമ്മർദം ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.