മണ്ണഞ്ചേരി: കാവുങ്കല്‍ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തില്‍ കൗമാര കുട്ടികള്‍ക്കുള്ള പഠന പരിശീലന കേന്ദ്രം ജാലകം ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പതിന് ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജലജ ചന്ദ്രന്‍ നിര്‍വഹിക്കും. ഡോ. സുനില്‍കുമാര്‍ മുഹമ്മ നയിക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി ഉണ്ടാകും. ശ്യാം മോഹന്‍ അധ്യക്ഷത വഹിക്കും. കെ.വി. തങ്കപ്പെൻറ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു മുഹമ്മ: കഴിഞ്ഞ ദിവസം നിര്യാതനായ പുന്നപ്ര-വയലാര്‍ സമരസേനാനി കെ.വി. തങ്കപ്പെൻറ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകീട്ട് 4.30ഓടെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മന്ത്രി ജി. സുധാകരന്‍, സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാന്‍, ജില്ല സെക്രേട്ടറിയറ്റ് അംഗം മഹേന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.