അയൽ രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിൽ മോദി പരാജയം ^കെ. മുരളീധരൻ

അയൽ രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിൽ മോദി പരാജയം -കെ. മുരളീധരൻ പൂച്ചാക്കൽ: വർഷം 45 രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അയൽ രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടെന്ന്‌ കെ. മുരളീധരൻ എം.എൽ.എ. തൈക്കാട്ടുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഗണ്യമായി കുറഞ്ഞിട്ടും ഡീസലി​െൻറ വില കുറക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മൊബൈൽ ഫോൺ പൊലീസിന് കണ്ടെത്താൻ കഴിയാത്തത് പ്രതികളെ സഹായിക്കാൻ വേണ്ടിയാണ്‌. മുഖ്യമന്ത്രി കേസിൽ ഗൂഢാലോചന ഇല്ലെന്ന് പ്രഖ്യാപിച്ചത് മുകേഷിനെ രക്ഷപ്പെടുത്താനായിരുന്നു -അദ്ദേഹം പറഞ്ഞു. ആരോഗ്യ കേരളത്തെ പറ്റി റേഡിയോയിൽ പരസ്യം നൽകുന്ന മുഖ്യമന്ത്രി പനിബാധിച്ച മൂന്നുപേർ ഒരേ കിടക്കയിൽ കിടക്കുന്ന സർക്കാർ ആശുപത്രികൾ കാണേണ്ടതാണെന്നും മുരളീധരൻ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് സിബി ജോൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി. എസ്. ശരത്, എം.ആർ. രാജേഷ്, കെ.പി. കൃഷ്ണൻ നായർ, കെ. രാജീവൻ, എസ്. രാജേഷ്, സാജൻ കോളുതറ, എൻ.പി. പ്രദീപ്, രതി നാരായണൻ, പി.വി. രജിമോൻ, ജോസഫ് മണ്ണഞ്ചേരി, സി.സി. സുധീഷ്, പി. ബിജു, പി.സി. കുഞ്ഞുകുഞ്ഞ്, കെ.പി. ജോബിച്ചൻ, പുഷ്പാംഗദൻ, കെ.പി. വിജയകുമാരി എന്നിവർ സംസാരിച്ചു. എടത്വ ജലോത്സവം സെപ്റ്റംബർ 23ന് എടത്വ: പരിസ്ഥിതി പ്രവർത്തകനും ഗ്രീൻ കമ്യൂണിറ്റി സ്ഥാപകനുമായിരുന്ന ആൻറപ്പൻ അമ്പിയായത്തി​െൻറ പേരിൽ എടത്വ പഞ്ചായത്ത് ഏർപ്പെടുത്തിയ എവറോളിങ് േട്രാഫിക്ക് വേണ്ടിയുള്ള രണ്ടാമത് എടത്വ ജലോത്സവം സെപ്റ്റംബർ 23ന് എടത്വ പള്ളിയുടെ മുൻവശത്തുള്ള പമ്പയാറ്റിൽ നടത്താൻ ടൗൺ ബോട്ട്ക്ലബ് നേതൃയോഗം തീരുമാനിച്ചു. പ്രസിഡൻറ് ബിൽബി മാത്യു അധ്യക്ഷത വഹിച്ചു. ജലോത്സവ സമിതി ചെയർമാൻ സിനു രാധേയം, ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള, കൺവീനർമാരായ ജയൻ ജോസഫ്, എൻ.ജെ. സജീവ്, അനിൽ അമ്പിയായം, വർഗീസ് മാത്യു നെല്ലിക്കൻ, ബിനു ദാമോദരൻ, ടോം ജെ. കുട്ടക്കര, ജേക്കബ് പി. തോമസ്, ബിനോയി ഉലക്കപ്പാടി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ആലോചനയോഗം 15ന് രാവിലെ 10.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേരും. പഞ്ചായത്ത് പ്രസിഡൻറ് ടെസി ജോസ് ഉദ്ഘാടനം ചെയ്യും. ക്ലബി​െൻറ സ്വാതന്ത്ര്യദിനാഘോഷം രാവിലെ എട്ടിന് ആനപ്രമ്പാൽ സ്നേഹഭവനിൽ നടക്കും. ഇംഗ്ലീഷ് എം.എ കോഴ്സ് അഡ്മിഷൻ എടത്വ: എടത്വ സ​െൻറ് അലോഷ്യസ് കോളജിൽ ഇംഗ്ലീഷ് എം.എ (സെൽഫ് ഫിനാൻസിങ്) കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. താൽപര്യമുള്ളവർ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 9447440745, 9961424885.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.