ആലുവ: 'വര്‍ഗീയ വാദികളും ഫാഷിസ്‌റ്റുകളും ഇന്ത്യ വിടുക' എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് കെ.എസ്. മുഹമ്മദ് ഷെഫീക്കിെൻറ നേതൃത്വത്തില്‍ 'ക്വിറ്റ് വയലന്‍സ്' പദയാത്ര നടത്തി. മുന്‍ എം.പി കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കാന്‍ സംഘ്പരിവാറും ഫാഷിസ്‌റ്റുകളും ശ്രമിക്കുന്നത് തടയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഉണര്‍ന്നിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ എം.എല്‍.എ എം.എ. ചന്ദ്രശേഖരന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം. ഒ ജോണ്‍, കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്‌ദുൽ മുത്തലിബ്, പി.ബി. സുനീര്‍, ബിനീഷ് കുമാര്‍, പി.എന്‍. ഉണ്ണികൃഷ്‌ണന്‍, ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ, സി.വൈ.ശാബോര്‍, ജോസി.പി.ആന്‍ഡ്രൂസ്, പി.എച്ച്. അസ്‌ലം,എ.കെ. ധനേഷ്, കെ.കെ. ജമാല്‍, ഫാസില്‍ ഹുസൈന്‍, ജി.മാധവന്‍കുട്ടി, രാജേഷ് മഠത്തിമൂല, ഷിബു മൂലന്‍, കെ.സി. മാര്‍ട്ടിന്‍, പി.ജെ. സുനില്‍ കുമാര്‍, ബാബു കൊല്ലംപറമ്പില്‍, ആനന്ദ് ജോര്‍ജ്, ദാവൂദ് ഖാദര്‍, ജെര്‍ലി കപ്രശ്ശേരി, ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, വൈസ് ചെയര്‍പേഴ്‌സണ്‍ സി.ഓമന, പി.എം. മൂസക്കുട്ടി, കെ.വി. പൗലോസ്, വി.എ. ചന്ദ്രന്‍, കെ.എച്ച്. കെബീര്‍, പി.പി. ജെയിംസ്, ജോസ്.പി. വര്‍ഗീസ്, ലളിത ഗണേഷ്, സുമ ബിനി, മീനു ഗണേഷ്, മിവ ജോളി എന്നിവര്‍ സംസാരിച്ചു. എം.ഐ. ഇസ്‌മായില്‍, ലിേൻറാ, അബ്‌ദുൽ റഷീദ്, സെബാസ്റ്റ്യന്‍ പോള്‍, ഹസീം ഖാലിദ്, മുഹമ്മദ് ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.