ആലുവ: നഗരത്തില്‍ ഒരാഴ്‌ചക്കിടെ പത്തോളം സ്‌ഥലങ്ങളിൽ പൈപ്പ് പൊട്ടി. ഇതുമൂലം നഗരത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിലാണ് . ടാസ് റോഡിലാണ് അവസാനം പൈപ്പ് പൊട്ടിയത്. വ്യാഴാഴ്‌ച രാത്രിയിലാണ് ഇവിടെ പൈപ്പ് പൊട്ടിയത്. ഇതോടെ ഈ ഭാഗത്തും കുടിവെള്ളം മുടങ്ങി. പാലസ് റോഡിലാണ് പൈപ്പ് പൊട്ടല്‍ കൂടുതല്‍ നടന്നത്. നാല് സ്ഥലങ്ങളില്‍ പൊട്ടിയ പൈപ്പുകള്‍ കഴിഞ്ഞ ഞായറാഴ്‌ചയോടെയാണ് നന്നാക്കിയത്. എസ്.എന്‍.ഡി.പി സ്‌കൂള്‍, ആശ്രമ പരിസരം, ലക്ഷ്‌മി നഴ്‌സിങ് ഹോം എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും പൈപ്പുകള്‍ പൊട്ടിയിരുന്നത്. ഇതില്‍ ഒരുവര്‍ഷത്തിലധികമായി പൈപ്പ് പൊട്ടി കിടന്ന സംഭവങ്ങളുമുണ്ട്. ആശ്രമ പരിസരത്ത് കഴിഞ്ഞ ദിവസവും വീണ്ടും പൈപ്പ് പൊട്ടി. അരനൂറ്റാണ്ടോളം പഴക്കമുള്ള പൈപ്പുകളാണ് ആലുവ ജലശുചീകരണ ശാലയില്‍നിന്ന് കുടിവെള്ളം വിതരണം ചെയ്യാൻ ഉപയോഗിക്കുന്നത്. ഇത് പൂര്‍ണമായി മാറ്റാതെ പ്രശ്‌നത്തിന് പരിഹാരമാകില്ല. കുടിവെള്ളം ശേഖരിക്കുന്ന ആലുവയില്‍ തന്നെ കുടിവെള്ളം കിട്ടാതെ വലയേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ബാങ്ക് കവല, പാലസ് റോഡ്, ഹില്‍ റോഡ്, സിവില്‍ സ്‌റ്റേഷന്‍ പരിസരം, ടാസ് റോഡ് തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളും ഇതിെൻറ ദുരിതമനുഭവിക്കേണ്ടി വരുന്നു. പൈപ്പ് മാറ്റണമെന്ന് മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. നഗരെത്തയും സമീപ പഞ്ചായത്തുകെളയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമായിട്ടും മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികളും ഇടപെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.