അധാർമികത അലങ്കാരമാക്കിയ പാർട്ടിയായി ബി.ജെ.പി അധഃപതിച്ചു -െഎ.എൻ.എൽ കൊച്ചി: സാമ്പത്തിക അധാർമികതയും അരാജകത്വവും അലങ്കാരമാക്കിയ പാർട്ടിയായി ബി.ജെ.പി അധഃപതിച്ചിരിക്കുകയാണെന്ന് െഎ.എൻ.എൽ ജില്ല സെക്രട്ടറി കെ.എം.എ ജലീൽ. കൊച്ചിയിൽ നടന്ന െഎ.എൻ.എൽ. നേതൃസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരോപണവിേധയരെ സംരക്ഷിക്കുകയും അഴിമതി ചൂണ്ടിക്കാട്ടിയവർക്കെതിരെ നടപടി എടുക്കുകയും ചെയ്ത ബി.െജ.പി രാഷ്ട്രീയരംഗത്തിനുതന്നെ നാണക്കേടാണ്. ജില്ല പ്രസിഡൻറ് എൻ.എ. മുഹമ്മദ് നജീബ് അധ്യക്ഷതവഹിച്ചു. എം.കെ. ഹമീദ്, ടി.എം. ഇസ്മായിൽ, മജീദ് മട്ടാഞ്ചേരി, കെ.കെ. ഹംസകോയ, ഇബ്രാഹിം കൊച്ചി, സുലൈമാൻസേട്ട്, നവാസ് പള്ളുരുത്തി, മക്കാർഹാജി മേക്കാലടി, കെ.കെ. സുലൈമാൻ, ഹാഫിൽ കാഞ്ഞിരമറ്റം, സുധീർ പള്ളിക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.