ദ്വിദിന ചർച്ച ക്യാമ്പ്​

കൊച്ചി: വോേട്ടഴ്സ് അലയൻസി​െൻറ ആഭിമുഖ്യത്തിൽ 'കേരളത്തിൽ മൂല്യാധിഷ്ഠിത രാഷ്ട്രീയം രൂപപ്പെടുത്താനാവുമോ' എന്ന വിഷയത്തിൽ ദ്വിദിന ചർച്ചാക്യാമ്പ് നടത്തും. 25, 26, 27 തീയതികളിൽ കലൂർ റിന്യൂവൽ സ​െൻററിൽ നടക്കുന്ന ക്യാമ്പിൽ എം. ഗീതാനന്ദൻ, സിസ്റ്റർ ആലീസ്, പി.ടി. ജോൺ, വർഗീസ് പുല്ലുവഴി, ഡിജോ കാപ്പൻ, അഡ്വ. സി.ബി. ബിനു, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻമാസ്റ്റർ, പുതുശ്ശേരി ശ്രീനിവാസൻ, ഫാ. അഗസ്റ്റിൻ വേട്ടാളി, സണ്ണി പൈകട, ജേക്കബ് വടക്കഞ്ചേരി, ജോർജ് മുല്ലക്കര, വിളയോടി വേണുഗോപാൽ, പ്രഫ. ജോസ്മാത്യു, അനിൽ കാതിക്കുടം, പി.കെ. കുരുവിള, മാർട്ടിൻ ഗോപുരത്തിങ്കൽ, രാമകൃഷ്ണൻ തൊടുപുഴ, ജയിംസ് ലൂക്ക, ശരത് കേരളീയൻ, എം.െജ. പീറ്റർ, വി.എം. പവിത്രൻ, പവിത്രൻ കോതേരി, പി.ഡി. ജോസ്, അഡ്വ. ഹരീഷ് വാസുദേവൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ഫോൺ: 9895490644, 9447985796. ഹൈകോടതി മാർച്ച് അക്രമം: രണ്ട് എസ്.ഡി.പി.െഎ പ്രവർത്തകർകൂടി അറസ്റ്റിൽ കൊച്ചി: ഹാദിയ കേസിലെ ഹൈകോടതി വിധിക്കെതിരെ നടത്തിയ മാർച്ചിൽ പൊലീസിനുനേരെയുണ്ടായ അക്രമത്തിൽ രണ്ട് എസ്.ഡി.പി.െഎ പ്രവർത്തകർകൂടി അറസ്റ്റിൽ. കേസിലെ 13ാം പ്രതിയായ പള്ളുരുത്തി തങ്ങൾനഗർ തെരുവിൽ വീട്ടിൽ ഷാഹുൽ ഹമീദി​െൻറ മകൻ ഷമീർ (34), 21ാം പ്രതി പള്ളുരുത്തി നമ്പ്യാപുരം പുളിക്കനാട്ട് വീട്ടിൽ ഹനീഫയുടെ മകൻ സനീഷ് (31) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒളിവിലുള്ള മറ്റ് പ്രതികൾക്കുവേണ്ടി പൊലീസ് തിരച്ചിൽ ഉൗർജിതമാക്കിയതായി എറണാകുളം എ.സി.പി കെ. ലാൽജി അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, ഡി.സി.പി കുറുപ്പുസ്വാമി എന്നിവരുടെ നിർേദശപ്രകാരം എ.സി.പി കെ. ലാൽജി, സെൻട്രൽ സി.െഎ ഇൻ-ചാർജ് ടി.എം. വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.