ആത്മീയതയിലൂടെയാകണം പൗരബോധം ഉണരേണ്ടത് -ടി. ആരിഫലി ആലുവ: വൃത്തിയും സൗന്ദര്യബോധവും അങ്കുരിപ്പിച്ച് മാതൃകപൗരന്മാരാക്കിമാറ്റുന്ന ആത്മീയചിന്തകൾ പകർന്നുനൽകലാകണം വിദ്യാഭ്യാസത്തിെൻറ ലക്ഷ്യമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷൻ ടി. ആരിഫലി പറഞ്ഞു. അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ വിദ്യാർഥികളും അധ്യാപകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വായനയിലൂടെയും പഠനത്തിലൂടെയും വൈജ്ഞാനികശക്തി ആർജിച്ച് വിദ്യാർഥികൾ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയും ആത്മവിശ്വാസവും ഉള്ളവരായിത്തീരണമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ എം.എ. മൂസ, പ്രിൻസിപ്പൽ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, എം.എം. അബ്ദുറഹ്മാൻ, എം.എം. അബ്്ദുൽ അസീസ്, എം.കെ. അബൂബക്കർ ഫാറൂഖി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.