വിമാനക്കമ്പനികൾ ബാഗേജ്​ വൈകിച്ചു; തണുപ്പ്​ ആസ്വദിക്കാനെത്തിയ അറബികൾ വലഞ്ഞു

നെടുമ്പാശ്ശേരി: തണുപ്പാസ്വദിക്കാൻ കേരളത്തിലെത്തിയ നിരവധി അറബി സഞ്ചാരികൾ വിമാനത്താവളത്തിൽ ബാഗേജ് കിട്ടാതെ വലഞ്ഞു. മൂന്നാർ കാണാനെത്തിയ ഇവരുടെ ബാഗേജ് ഒരു വിമാനക്കമ്പനി നാലു ദിവസത്തിനുശേഷമാണ് എത്തിച്ചത്. താമസിക്കുന്ന ഹോട്ടലി​െൻറ പേരും ഫോൺ നമ്പറും എഴുതിവാങ്ങിയിരുന്നുവെങ്കിലും വിമാനക്കമ്പനിയധികൃതർ ഇവരെ നെടുമ്പാശ്ശേരിയിലേക്ക് വിളിച്ചുവരുത്തിയാണ് ബാഗേജ് നൽകിയത്. യാത്രക്കാർ കൂടുതലായതിനാൽ വിമാനത്തി​െൻറ ഭാരം കുറയ്ക്കാനെന്ന പേരിൽ ബോധപൂർവം ബാഗേജുകൾ വിമാനത്തിൽ കൊണ്ടുവരാത്തതാണെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം ഇത്തരത്തിൽ സൗദി എയർലൈൻസ് വിമാനത്തിൽ വന്ന യാത്രക്കാരുടെ ബാഗേജുകളും വൈകിയിരുന്നു. കാരണം ചോദിച്ചാൽ ബാഗേജ് എത്തുമ്പോൾ അറിയിക്കാമെന്ന മറുപടി മാത്രമാണ് നൽകുക. ഇതേ തുടർന്ന് വിദേശികളിൽ പലരും കൂടുതൽ സ്ഥലങ്ങളിലുള്ള സന്ദർശനം റദ്ദാക്കാൻ നിർബന്ധിതമാകുകയാണ്. ഗൾഫിൽ കനത്ത ചൂടായതിനാൽ വളരെയേറെ അറബികൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇവരിൽ ഏറെ പേരും മൂന്നാർ മേഖലയിൽ താമസിക്കാനാണ് താൽപര്യം കാണിക്കുന്നത്. കൂടുതൽ പേരും സൗദിയിൽ നിന്നുള്ളവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.