കായംകുളം: കരീലക്കുളങ്ങരയിൽ ഡി.വൈ.എഫ്.െഎ നേതാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ അന്വേഷണച്ചുമതല ഡിവൈ.എസ്.പി എസ്. അനിൽദാസിന് കൈമാറിയതായി ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ അറിയിച്ചു. കായംകുളം സി.െഎ അന്വേഷിച്ച കേസിൽ ഇതുവരെയും നടപടികളുണ്ടാകാതിരുന്നതാണ് ചുമതല കൈമാറാൻ കാരണം. ഡി.വൈ.എഫ്.െഎ നേതാവായിരുന്ന കരീലക്കുളങ്ങര കളരിവാതുക്കൽ തെക്കതിൽ ഷാനിനെയാണ് (27) ക്വേട്ടഷൻ സംഘം ആക്രമിച്ചത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. മയക്കുമരുന്ന് കേസുകളിലടക്കം പ്രതിയായ മനീഷിെൻറ നേതൃത്വത്തിെല സംഘമാണ് വെട്ടിയതെന്ന് മൊഴി നൽകിയിരുന്നു. സംഘടനവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഷാൻ അടക്കമുള്ളവരെ സി.പി.എമ്മിൽനിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ നടന്ന ആക്രമണത്തിൽ പാർട്ടി നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിൽ ചർച്ച സജീവമായിരുന്നു. ഇതോടെയാണ് സംഭവത്തെ അപലപിച്ച് ലോക്കൽ, ഏരിയ, ജില്ല നേതൃത്വങ്ങൾ പ്രസ്താവനയുമായി രംഗത്തുവന്നത്. തുടർന്ന്, കരീലക്കുളങ്ങരയിൽ പ്രതിഷേധയോഗവും നടത്തി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവരെ ആക്രമിച്ചിട്ടുള്ള പ്രതിയെ പിടികൂടാത്തത് പൊലീസിനെതിരെ പ്രതിഷേധത്തിന് കാരണമായിരുന്നു. രാജാരവിവര്‍മ കോളജില്‍ വിദ്യാർഥിത്തർക്കം മാവേലിക്കര: രാജാരവിവര്‍മ കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് തുടങ്ങുന്നത് സംബന്ധിച്ച തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. വെള്ളിയാഴ്ച രാവിലെ 10 ഒാടെയായിരുന്നു സംഭവം. കോളജിലെ മൂന്നാംവര്‍ഷ വിദ്യാർഥികളായ ഏഴോളം പേര്‍ ചേര്‍ന്ന് എസ്.എഫ്.ഐ യൂനിറ്റ് ഉണ്ടാക്കുന്നതിനെ ഭൂരിപക്ഷം വിദ്യാർഥികള്‍ എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണമായത്. തര്‍ക്കത്തെത്തുടര്‍ന്ന് എസ്.എഫ്.െഎ പ്രവര്‍ത്തകരായ വിദ്യാർഥികള്‍ വെളിയില്‍നിന്ന് ആള്‍ക്കാരെ ഇറക്കി വിദ്യാർഥികളെ മർദിക്കുകയായിരുെന്നന്ന് അവർ ആരോപിച്ചു. ആര്‍ക്കും കാര്യമായ പരിക്കില്ല. കോളജ് രാവിലെ 11ഒാടെ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.