പരമ്പരാഗത കുട്ടനെയ്ത്തുകാരുടെ ​നെഞ്ചത്തടിച്ച പ്ലാസ്​റ്റിക് വിപ്ലവം

അരൂർ: അടിമുടി പ്ലാസ്റ്റിക് മയമായപ്പോൾ പട്ടിണിയിലായത് പരമ്പരാഗത െകാട്ടനെയ്ത്തുകാരാണ്. അന്യംനിന്നുപോകുന്ന ഈ വ്യവസായം ജീവിതമാർഗമാക്കിയ കുടുംബങ്ങൾ ഇന്ന് ജീവിതം രണ്ടറ്റം മുട്ടിക്കാൻ പെടാപ്പാടിലാണ്. ഒരു തരത്തിലുള്ള സർക്കാർ സംരക്ഷണവും ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നതെന്നാണ് കൊട്ടനെയ്ത്തുകാർ പറയുന്നത്. പ്ലാസ്റ്റിക് കൊണ്ടുള്ള കൊട്ടകളും കസേരകളും വ്യാപകമായതോടെ ഇതിനുള്ള പ്രചാരം കുറഞ്ഞു. ഈറ്റ, ചൂരൽ, പനമ്പ് എന്നിവകൊണ്ട് നിർമിച്ച വസ്തുക്കൾ ആർക്കും വേണ്ടാതായി. കഴിഞ്ഞ കാലങ്ങളിൽ ജില്ലയിൽ കൊട്ടനെയ്ത്ത് വ്യവസായം വ്യാപകമായിരുന്നു. ഈ സമയത്ത് ചെറുകിട വ്യവസായികൾക്ക് മികച്ച വിറ്റുവരവ് ലഭിച്ചിരുന്നു. ക്രമേണ കൊട്ടനെയ്ത്ത് മേഖലയിലെ സർക്കാറി​െൻറ ശ്രദ്ധ മാറി. വിപണിയിലെ പുത്തൻ പ്രവണതകൾക്ക് അനുസരിച്ച് ചുവടുമാറ്റാനാവാതെ വന്നതോടെ ഉൽപന്നങ്ങൾക്ക് വിപണിസാധ്യത കുറഞ്ഞു. വ്യവസായം വിപുലീകരിക്കാൻ ബാങ്ക് വായ്പ എടുത്തവർക്ക് അത് കനത്ത തിരിച്ചടിയായി. ഇതോടെ പലരും ഭീമമായ കടക്കെണിയിലുമായി. മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന നിർമാണ-വിതരണ കേന്ദ്രങ്ങൾ പലതും അടച്ചുപൂട്ടി. ഇന്ന് ബാക്കിനിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് അരൂർ. മുമ്പ് വ്യവസായം നടത്തിയവരെല്ലാം കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ്. വ്യവസായത്തിലേക്ക് ഇറങ്ങിത്തിരിച്ചവരിൽ നിരവധി പേരാണ് ഗത്യന്തരമില്ലാതെ കുടുംബം പുലർത്താൻ മറ്റ് പണികൾ തേടിപ്പോയത്. തകർച്ചയിലായിട്ടും കൊട്ടനെയ്ത്ത് വ്യവസായത്തെ നെഞ്ചോടുചേർത്ത് സ്നേഹിച്ച വ്യക്തികളിൽ ഒരാളാണ് അരൂർ സ്വദേശിയായ രവീന്ദ്രൻ. സർക്കാർ ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കാത്തത് തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. സത്യം പറഞ്ഞാൽ നിലവിൽ കൊട്ട നിർമാണം പ്രദർശന മേളകൾക്ക് മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്ന് രവീന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. കേരളത്തിലെ വികസിച്ചുവരുന്ന വിനോദസഞ്ചാര മേഖലയെ മുൻനിർത്തി പരമ്പരാഗത-കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ തയാറാകണം. ഇതിന് സർക്കാറും വ്യവസായ വകുപ്പും ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതര വൃക്കരോഗിയായ ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനുള്ള നെേട്ടാട്ടത്തിലാണ് ഇൗ 58കാരൻ. ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ആവശ്യമായിരിക്കുകയാണ്. ഏക മകൻ അയ്യപ്പദാസ് ബിരുദാനന്തര ബിരുദം നേടിയിട്ടും ജോലിയൊന്നും ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.