മാധ്യമങ്ങൾ വിഭ്രമാത്മക സാഹചര്യമുണ്ടാക്കുന്നു -സ്പീക്കർ കൊച്ചി: നിരന്തരമായി േബ്രക്കിങ് ന്യൂസുകൾ സൃഷ്ടിച്ച് മാധ്യമങ്ങൾ വിഭ്രമാത്മക സാഹചര്യമുണ്ടാക്കുകയാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ആർ. രതീഷ് ചാരിറ്റി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഡോ. സെബാസ്റ്റ്യൻ പോളിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ സാന്ദ്രത കൂടുമ്പോൾ വിശ്വാസ്യത തകരാതിരിക്കാനുള്ള ഉത്തരവാദിത്തം മാധ്യമപ്രവർത്തകർക്കുണ്ട്. മാധ്യമ സാക്ഷരത അത്യാവശ്യമായിരിക്കുന്ന കാലഘട്ടമാണിത്. വലുതിനെ ചെറുതാക്കാനും ചെറുതിനെ വലുതാക്കാനും കഴിയുന്ന പ്രസ്ഥാനമായി മാധ്യമങ്ങൾ മാറിയിരിക്കുകയാണ്. ഉടമ താൽപര്യവും ഇതിൽ കടന്നുവരുന്നു -അദ്ദേഹം പറഞ്ഞു. മേയർ സൗമിനി ജയിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാബു ജോർജ് അധ്യക്ഷത വഹിച്ചു. ജോസഫ് അലക്സ്, അബ്ദുൽ മുത്തലിബ്, പി.എം. ഹാരിസ്, ടോമി മാത്യു, രാജേഷ് േപ്രം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.