ആലപ്പുഴ: ലേക് പാലസ് റിസോർട്ടിന് മുന്നിലൂടെ വലിയകുളം മുതൽ സീറോ ജെട്ടി വരെയുള്ള റോഡ് നിർമാണം വിവാദത്തിലായി. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിെല റിസോർട്ട് വരെയുള്ള 400 മീറ്റർ മാത്രമാണ് വീതിയോടെ ടാറിങ് നടത്തിയതെന്നും ബാക്കി ഭാഗത്തിന് വീതിയില്ലെന്നും ടാറിങ് നടത്തിയില്ലെന്നുമാണ് ആക്ഷേപം. രണ്ട് എം.പിമാരുടെയും ഹാർബർ എൻജിനീയറിങ് വകുപ്പിെൻറയും പണം ഉപയോഗിച്ചാണ് റോഡ് നിർമാണം നടക്കുന്നത്. എന്നാൽ, ജനതാൽപര്യം മറന്ന് മന്ത്രിയുടെ താൽപര്യത്തിന് മുൻതൂക്കം നൽകി റിസോർട്ട് ഭാഗം വരെ റോഡ് കുറ്റമറ്റരീതിയിൽ നിർമിക്കുകയും മറ്റുഭാഗങ്ങൾ വിട്ടുകളയുകയും ചെയ്തതിന് പിന്നിൽ നിക്ഷിപ്ത താൽപര്യമാണെന്നാണ് ആരോപണം. വലിയകുളം മുതൽ സീറോ ജെട്ടി വരെയുള്ള ഒരുകി.മീ. റോഡിെൻറ പ്രധാന ഗുണഭോക്താവ് റിസോർട്ടും അതിെൻറ നടത്തിപ്പുകാരും മാത്രമാണെന്ന ആക്ഷേപവുമുണ്ട്. റിേസാർട്ട് കഴിഞ്ഞാൽ റോഡിന് വീതിയോ ഉയരമോ ഇല്ല എന്നത് ഹാർബർ എൻജിനീയറിങ് വിഭാഗവും സമ്മതിക്കുന്നുണ്ട്. റോഡിെൻറ റിസോർട്ട് വരെയുള്ള 410 മീറ്റർ വരെ മാത്രമാണ് ടാർ ചെയ്തിരിക്കുന്നത്. ബാക്കി ഭാഗത്ത് വേണ്ടനടപടി ചെയ്യാത്തതുമൂലം റോഡിെൻറ അവസ്ഥ പരിതാപകരമാവുകയും ചെയ്യും. പൊതുപണം ഉപയോഗിച്ച് നടത്തുന്ന റോഡ് നിർമാണം ഫലത്തിൽ സ്വകാര്യവ്യക്തിക്ക് ഗുണം ചെയ്യുന്ന രീതിയിലേക്ക് മാറുെന്നന്നാണ് നാട്ടുകാരുടെ ആക്ഷേപം. 28.5 ലക്ഷം രൂപ വിനിയോഗിച്ചാണ് ടാറിങ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.