കൊച്ചി: സംസ്ഥാന യുവജന കമീഷെൻറ ജില്ലതലത്തിലെ ആദ്യഅദാലത് ചെയര്‍പേഴ്‌സൻ ചിന്താ ജെറോമിെൻറ നേതൃത്വത്തില്‍ എറണാകുളം ഗവ. െഗസ്റ്റ് ഹൗസില്‍ നടന്നു. പരിഗണിച്ച പത്തോളം പരാതികളിൽ തൊഴിലിടങ്ങളിലെ ചൂഷണത്തെക്കുറിച്ചുള്ളവയും ഉള്‍പ്പെടുന്നു. വേതനം ലഭിക്കാത്തതും തൊഴില്‍സ്ഥലത്തെ സമയക്രമത്തെക്കുറിച്ചും പരാതി കമീഷന് ലഭിച്ചു. ബന്ധപ്പെട്ട അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ആവശ്യമെങ്കില്‍ തൊഴില്‍സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും ചിന്താ ജെറോം പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ തുല്യജോലിക്ക് തുല്യവേതനം ലഭിക്കുന്നില്ലെന്നും തൊഴില്‍ ചൂഷണം നടക്കുെന്നന്നും പരാതി ലഭിച്ചു. സ്‌പെഷ്ല്‍ ഇക്കണോമിക് സോണിലെ സ്ഥാപനം സമയക്രമം പാലിക്കുന്നില്ലെന്നും തൊഴിലാളികളെ തുച്ഛ വേതനത്തിന് കൂടുതല്‍ സമയം പണിയെടുപ്പിക്കുെന്നന്നും പരാതിയുയര്‍ന്നു. ജില്ലയിലെ ഒരു ലോജിസ്റ്റിക്‌സ് സ്ഥാപനത്തിൽ തൊഴില്‍ സംരക്ഷണമില്ലെന്ന പരാതിയും കമീഷന് ലഭിച്ചു. പരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ചിന്താ ജെറോം പറഞ്ഞു. മഹാരാജാസ് കോളജിലെ വിദ്യാർഥിസമരങ്ങള്‍ കാരണം അധ്യയന അവസരം നഷ്ടപ്പെടുെന്നന്ന പരാതിയുമുണ്ട്. അരയന്‍കാവില്‍ ഓട്ടോകളുടെ അനധികൃത പാര്‍ക്കിങ്മൂലം ഗതാഗതം തടസ്സപ്പെടുെന്നന്നും വിദ്യാർഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുെന്നന്നും പരാതി ലഭിച്ചിരുന്നു. പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എന്നിവരില്‍നിന്ന് കമീഷന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച കമീഷന്‍ ഓട്ടോ സ്റ്റാൻഡ് മാറ്റാനുള്ള സാധ്യത പരിശോധനക്ക് പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.