മാലിന്യസംസ്‌കരണ പദ്ധതികള്‍ക്ക് ശുചിത്വമിഷ​െൻറ സഹായം

കാക്കനാട്: അജൈവ മാലിന്യസംസ്‌കരണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കാൻ സ്വച്ഛ് ഭാരത് മിഷ‍​െൻറ സഹായം ലഭിക്കും. 2017-18 വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്തുകൾക്ക് പരമാവധി 20 ലക്ഷം വരെ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) തുക വകയിരുത്തി മാലിന്യസംസ്കരണ പദ്ധതി തയാറാക്കി ശുചിത്വമിഷ​െൻറ സഹായത്തോടെ നടപ്പാക്കാം. പൊതു ശൗചാലയ സമുച്ചയം, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങള്‍, തുമ്പൂര്‍മുഴി മോഡല്‍ കമ്യൂണിറ്റിതല എയ്റോബിക് കമ്പോസ്റ്റിങ് സംവിധാനം, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കമ്യൂണിറ്റിതല ബയോഗ്യാസ് പ്ലാൻറുകള്‍, സ്വീവേജ് ട്രീറ്റ്‌മ​െൻറ് പ്ലാൻറുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറി ലഭിച്ച ആശുപത്രികളില്‍ ഖര-ദ്രവ്യ മാലിന്യസംസ്‌കരണ പ്ലാൻറുകള്‍, സ്‌കൂളുകളില്‍ കമ്പോസ്റ്റിങ്, ബയോഗ്യാസ് പ്ലാൻറ് സംവിധാനം, സര്‍ക്കാര്‍ ഓഫിസുകളില്‍ ബയോഗ്യാസ് പ്ലാൻറ് കമ്പോസ്റ്റിങ് സൗകര്യങ്ങള്‍ എന്നിവയും ഒന്നിലധികം ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് പാക്കേജ് സെപ്‌റ്റേജ് ട്രീറ്റ്‌മ​െൻറ് പ്ലാൻറ് എന്നിവയും നടപ്പാക്കാം. െറസിഡൻറ്സ് അസോസിയേഷനുകള്‍, കോളനികള്‍, സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രി, ഹോസ്റ്റല്‍, ഹോട്ടല്‍, കല്യാണ മണ്ഡപങ്ങള്‍, ഇറച്ചിക്കടകള്‍, മറ്റുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബയോഗ്യാസ് പ്ലാൻറ് അല്ലെങ്കില്‍ വലിയ കമ്പോസ്റ്റിങ് സൗകര്യം എന്നിവ പരമാവധി പദ്ധതി ചെലവ് കണക്കാക്കി സ്വച്ഛ് ഭാരത് മിഷനില്‍നിന്ന് സബ്‌സിഡി വകയിരുത്താമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിന് തദ്ദേശസ്ഥാപനത്തി​െൻറ സബ്‌സിഡി ലഭ്യമാകും. ഇതി​െൻറ പ്രോജക്ട് അടിയന്തരമായി തയാറാക്കി ബന്ധപ്പെട്ട സമിതികളില്‍നിന്ന് അനുമതി നേടി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണം. വിവരങ്ങള്‍ക്ക് ജില്ല ശുചിത്വമിഷനുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.