പദ്മനാഭസ്വാമി ക്ഷേത്ര ജീവനക്കാർക്കായി വയർലെസ്: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ജീവനക്കാർക്കുവേണ്ടി അനധികൃതമായി വയർലെസ് സെറ്റ് വാങ്ങിയെന്ന പരാതിയിൽ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ൈഹകോടതി സർക്കാറി​െൻറ വിശദീകരണം തേടി. ക്ഷേത്രം എക്സിക്യൂട്ടിവ് ഒാഫിസറായ കെ.എൻ. സതീഷ് അനധികൃതമായി വയർലെസ് സെറ്റ് വാങ്ങിയെന്നും ഇതിനായി ഫണ്ട് ദുരുപയോഗം ചെയ്തെന്നും ആരോപിച്ച് ക്ഷേത്രം ജീവനക്കാരനായ വഴുതക്കാട് സ്വദേശി ബബിലു ശങ്കറാണ് ഹരജി നൽകിയത്. ക്ഷേത്രത്തി​െൻറ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർപേഴ്സൺ പരാതി നൽകിയിട്ടും ഫോർട്ട് പൊലീസ് നടപടിയെടുത്തില്ലെന്ന് ഹരജിയിൽ പറയുന്നു. അനുമതിയില്ലാതെ വയർലെസ് സെറ്റ് ഉപയോഗിക്കുന്നത് കുറ്റകരമാണെന്നിരിക്കെ ഇതു പിടിച്ചെടുക്കാനും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.