ഭിന്നശേഷിക്കാർക്ക്​ ഉപകരണ വിതരണം

കൊച്ചി: ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന ഉദാത്ത് ഫൗണ്ടേഷ​െൻറ നേതൃത്വത്തില്‍ രൂപകല്‍പന ചെയ്ത പ്രത്യേക ഉപകരണങ്ങളുടെ ആദ്യഘട്ട വിതരണം ശനിയാഴ്ച നടക്കും. പത്തടിപ്പാലം ആല്‍ഫ പീഡിയാട്രിക് റീഹാബിലിറ്റേഷന്‍ സ​െൻററില്‍ നടക്കുന്ന ചടങ്ങ് സംവിധായകന്‍ ജിബു ജേക്കബ് ഉദ്ഘാടനം ചെയ്യും. അഞ്ചുമുതല്‍ ഏഴുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഉപകരണങ്ങള്‍ കൈമാറുന്നതെന്ന് അംഗം സോന ജോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആല്‍ഫ പീഡിയാട്രിക് റീഹാബിലിറ്റേഷന്‍ സ​െൻറര്‍ ഫൗണ്ടര്‍ അനസ് കെ. കബീര്‍, ആല്‍ഫ ഡയറക്ടര്‍ ആൻഡ് ചീഫ് ഫിസിയോതെറപിസ്റ്റ് ഷാനി അനസ്, ഫാ. മാത്യു കിരിയന്തന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ രൂപകല്‍പന ചെയ്ത കപ്പ്, സ്പൂണ്‍, ചീപ്പ് എന്നിവയാണ് കൈമാറുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.