കൊച്ചി: മാതാവിെൻറ പ്രത്യക്ഷീകരണത്തിെൻറ 100ാം വാർഷികാഘോഷത്തിെൻറ ഭാഗമായി പോർചുഗലിലെ ഫാത്തിമയിൽനിന്ന് എത്തിച്ച തിരുസ്വരൂപം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ മെത്രാൻമാർ സ്വീകരിച്ചു. നാലുദിവസമായി മൗണ്ട് സെൻറ് തോമസിൽ നടക്കുന്ന വാർഷികധ്യാനത്തിെൻറ സമാപനവേളയിലാണ് ഫാത്തിമ സെൻറിനറി സെലിേബ്രഷൻ കമ്മിറ്റിയുടെ (എഫ്.സി.സി.സി) നേതൃത്വത്തിൽ വിമാനമാർഗം തിരുസ്വരൂപം എത്തിച്ചത്. കെ.സി.ബി.സി പ്രസിഡൻറ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം വെെഞ്ചരിച്ചു. തിങ്കളാഴ്ച രാവിലെ ഇരിങ്ങാലക്കുട രൂപതയിലെ ആളൂരിലെ ലുമെൻ യൂത്ത് സെൻററിൽ നടക്കുന്ന ലോകമലയാളി കരിസ്മാറ്റിക് സംഗമവേദിയിൽ ബിഷപ് സാമുവൽ മാർ ഐറേനിയോസ് തിരുസ്വരൂപം പ്രതിഷ്ഠിക്കും. കരിസ്മാറ്റിക് സുവർണജൂബിലിയുടെ സമ്മേളനത്തിെൻറ സമാപനത്തിൽ ആർച്ച്ബിഷപ് സൂസപാക്യം കെ.സി.ബി.സി കരിസ്മാറ്റിക് കമീഷൻ സെക്രട്ടറി ഫാ. വർഗീസ് മുണ്ടക്കലിന് കൈമാറും. 15ന് ആരംഭിക്കുന്ന ഫാത്തിമ സന്ദേശയാത്ര ഒക്ടോബർ 28ന് വല്ലാർപാടം ബസിലിക്കയിൽ സമാപിക്കും. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, മാർ ജോസ് പുളിക്കൽ, ഫാ. വർഗീസ് മുണ്ടയ്ക്കൽ, ഫാ. ജോസ് പാലാട്ടി, ഫാ. ജോസ് പുതിയേടത്ത്, സെബാസ്റ്റ്യൻ താന്നിക്കൽ, സാബു ജോസ്, എം.എ. ജോപ്പൻ, ഷിജു ജോസഫ് എന്നിവർ ഫാത്തിമ സന്ദേശയാത്രക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.