മാറാടി- മണ്ണത്തൂര്‍ റോഡ് തകര്‍ന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ-, പിറവം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന . കാലവർഷം ആരംഭിച്ചതോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. മാറാടി പഞ്ചായത്തിലെ മണ്ണത്തൂർ കവലയിൽനിന്ന് ആരംഭിച്ച് തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരിൽ എത്തിച്ചേരുന്ന റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. രണ്ട് എൻജിനീയറിങ് കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പിറവം, കൂത്താട്ടുകുളം മേഖലകളിലേക്കുള്ള രണ്ട് കെ.എസ്.ആർ.ടിസി ബസും സ്വകാര്യ ബസുകളുമടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണങ്കിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. വിദ്യാർഥികളും നാട്ടുകാരുമടക്കമുള്ളവരുടെ കാൽനടപോലും ബുദ്ധിമുട്ടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.