ആലുവ: കൊച്ചി െമട്രോയിൽ യാത്രനിരക്ക് കുറയ്ക്കാൻ സാധ്യതയില്ല. നിരക്ക് കുറച്ച് മെട്രോ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ നടപടി വേണമെന്ന് അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടതിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലമായല്ല പ്രതികരിച്ചത്. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സമഗ്ര പഠനത്തിന് ശേഷമാണ് മെട്രോ നിരക്ക് തീരുമാനിച്ചതെന്ന് വിശദീകരിച്ച മുഖ്യമന്ത്രി നിരക്ക് കുറക്കാമെന്നോ കുറക്കില്ലെന്നോ പറഞ്ഞില്ല. വിദ്യാർഥികൾക്ക് പ്രത്യേക കൺസഷൻ നിരക്ക് പ്രഖ്യാപിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി. രാജ്യത്ത് മറ്റൊരിടത്തും മെട്രോ ട്രെയിനുകളിൽ വിദ്യാർഥികൾക്ക് ഇളവ് അനുവദിച്ചിട്ടിെല്ലന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് കോളജ് വരെയുള്ള ഭാഗത്തെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഒക്‌ടോബറിൽ സർവിസ് ആരംഭിക്കാനാകുമെന്നും മഹാരാജാസ് മുതൽ പേട്ട വരെയുള്ള ഭാഗം 2019 അവസാനത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആലുവ മുതൽ അങ്കമാലി വരെ മെട്രോ ദീർഘിപ്പിക്കുന്ന മൂന്നാംഘട്ട പദ്ധതിയുടെ സാധ്യത പഠനം കെ.എം.ആർ.എൽ പൂർത്തീകരിച്ചു. രണ്ടാംഘട്ടത്തിനുള്ള കേന്ദ്രാനുമതി ലഭിച്ചശേഷമേ ഇത് പരിഗണിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.