പെരുമറ്റം ഡെൻറൽ കോളജിന് സമീപം വീണ്ടും പൈപ്പ് പൊട്ടി

മൂവാറ്റുപുഴ: ദേശീയപാതയിൽ . ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിലൊഴുകുന്നത്. ആഴ്ചകൾക്ക് മുമ്പ് പൊട്ടിയ ഭാഗത്താണ് വീണ്ടും പൈപ്പ് പൊട്ടിയത്. കഴിഞ്ഞ തവണ ദിവസങ്ങൾക്ക് ശേഷമാണ് നന്നാക്കിയത്. നാല് ദിവസം മുമ്പ് പൈപ്പ് പൊട്ടിയ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഈ ഭാഗങ്ങളിൽ പൈപ്പ് പൊട്ടൽ നിത്യസംഭവം ആയി മാറിയിരിക്കുകയാണ്. താൽക്കാലികമായി നന്നാക്കി പോകുന്നതല്ലാതെ സ്ഥിരമായ പോംവഴി കാണാൻ അധികൃതർ തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.