തച്ചങ്കരിയുടെ​ നിയമനത്തിനെതിരായ ഹരജി തീർപ്പാക്കി

കൊച്ചി: ടോമിൻ ജെ. തച്ചങ്കരിയെ അഡ്മിനിസ്ട്രേറ്റിവ് ചുമതലയുള്ള എ.ഡി.ജി.പിയായി പൊലീസ് ആസ്ഥാനത്ത് നിയമിച്ചതിനെതിരായ ഹരജി ൈഹകോടതി തീർപ്പാക്കി. പൊലീസ് ആസ്ഥാനത്തെ പദവിയിൽനിന്ന് തച്ചങ്കരിയെ ഫയർഫോഴ്സ് മേധാവിയായി മാറ്റി നിയമിച്ചെന്ന് സർക്കാർ അറിയിച്ചതിെനത്തുടർന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കിയത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് സെൻകുമാർ ഡി.ജി.പിയായി ചുമതലയേൽക്കുംമുമ്പ് തച്ചങ്കരിയടക്കമുള്ളവരെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതിനെതിരെ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസാണ് ഹരജി നൽകിയത്. അഴിമതി നിരോധന നിയമപ്രകാരം തച്ചങ്കരിക്കെതിെര വിജിലൻസ് കോടതിയിൽ കുറ്റപത്രം നിലവിലുണ്ടെന്നും പൊലീസ് ആസ്ഥാനത്ത് ചുമതലയേറ്റശേഷം അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ കാണാതായെന്നുമുൾപ്പെടെ ഒേട്ടറെ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഹരജി. എന്നാൽ, ഫയലുകളൊന്നും കാണാതായിട്ടില്ലെന്ന് സർക്കാർ രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.