കൊച്ചി: സംസ്ഥാനത്തെ . മേയിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഓള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് മുന്‍ എം.എൽ.എ ജോണി നെല്ലൂര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആദ്യപടിയായി 14ന് റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും. താലൂക്കുതലങ്ങളില്‍ പ്രതിഷേധധര്‍ണയും സംഘടിപ്പിക്കും. 13 മുതല്‍ 16വരെ വാഹനജാഥയും 18ന് ജില്ലതലങ്ങളില്‍ ഉപവാസവും സംഘടിപ്പിക്കും. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടല്‍, ജില്ല പ്രസിഡൻറ് വി.വി. ബേബി, കെ.ഡി. റോയി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.