നെഹ്​റുട്രോഫി സപ്ലിമെൻറ്​ അണിയം

തുഴയാട്ടക്കലാശം സമ്മോഹനമായ ദൃശ്യകൽപനകളുടെ കളിയരങ്ങ് ഒരുങ്ങി. ആറര പതിറ്റാണ്ടി​െൻറ കരുത്ത് പകർന്ന തുഴയാട്ടത്തിന് പതിന്മടങ്ങ് ശോഭ. ആവേശത്തി​െൻറ മാനസപഥങ്ങളിലൂടെ, നയമ്പ് നീട്ടുന്ന കൈക്കരുത്തിലൂടെ പുരുഷ കേസരികൾ മുന്നിലൂടെ കടന്നുപോകാൻ ഇനി നിമിഷങ്ങൾ മാത്രം. ആകാശ നീലിമയുടെ വർണചാരുതയും കായൽ സംരക്ഷണത്തിനുള്ള ഉറച്ച പ്രതിജ്ഞയും കൂടിച്ചേരുന്ന പുന്നമടയുടെ വിരിമാറിൽ ഇനി ജലപൂരത്തി​െൻറ മാമാങ്ക മണിക്കൂറുകളാണ്. കാലം എത്ര കടന്നുപോയി. എങ്കിലും കുട്ടനാട് നൽകുന്ന മനോഹാരിതയുടെ പൊലിമക്ക് മാറ്റ് വർധിച്ചിേട്ടയുള്ളു. ഒരു നാടിനെ ലോകം മുഴുവൻ അറിയിക്കുന്ന വിരുന്നൊരുക്കാൻ കുട്ടനാടിനൊപ്പം ഇന്ന് നാടി​െൻറ പലഭാഗത്തുനിന്നുമുള്ള ജലകായിക പ്രേമികളുടെ വിരുത് കൂടിയുണ്ട്. പണ്ടുകാലത്ത് വള്ളംകളി എന്നത് വിേനാദമായും പിന്നീട് മത്സരമായും മാറിയപ്പോഴും അതി​െൻറ നിലപ്പുറത്തും അണിയത്തും അമരത്തുമെല്ലാം മറ്റാരും ആയിരുന്നില്ല. കുട്ടനാട്ടിലെ കരുത്തന്മാരായ കുട്ടൻമാർ തന്നെയായിരുന്നു അവിടെയെല്ലാം. ഇന്ന് അതിനൊക്കെ മാറ്റം വന്നു. ഇൗ ജലപ്പരപ്പിലെ വിനോദത്തിൽ പങ്കുകൊള്ളാനും പടനയിക്കാനും മലയാളികൾ മാത്രമല്ല, ഇതര സംസ്ഥാനക്കാർ വരെ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അതായത് ആദാനപ്രദാനമായ സാംസ്കാരിക പൈതൃകത്തി​െൻറ നന്മകളെ സ്വീകരിക്കാൻ എല്ലാവരും എത്തുന്നുവെന്ന് അർഥം. ഒേട്ടറെ പ്രത്യേകതകളോടെയാണ് 65ാം ജലോത്സവത്തിന് വിസിൽ മുഴങ്ങുന്നത്. നീലച്ചായവും ചിട്ടയാർന്ന പ്രവർത്തനവും ഒപ്പം ഏറ്റവും കൂടുതൽ വള്ളങ്ങൾ പെങ്കടുക്കുന്ന മത്സരവുമായി അത് മാറുന്നു. 78 വള്ളങ്ങളാണ് ഇത്തവണ ജലമേളക്ക് എത്തുന്നത്. അതിൽ 24 ചുണ്ടൻവള്ളം, അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ്, 25 ഇരുട്ടുകുത്തി ബി ഗ്രേഡ്, ഒമ്പത് വെപ്പ് എ ഗ്രേഡ്, ആറ് വെപ്പ് ബി ഗ്രേഡ്, മൂന്ന് ചുരുളൻ വള്ളം, മൂന്ന് വീതം തെക്കനോടി എന്നിങ്ങനെയാണ്. ഒരാഴ്ച നീണ്ട വിളംബരാഘോഷത്തി​െൻറ സമാപ്തി കൂടിയാണ് ഇന്ന്. ജലകായിക വിനോദത്തി​െൻറ കനകശോഭ അണിയുന്ന നമ്മുടെ ജലമേളയിലേക്ക് കണ്ണുകൾ എത്തിത്തുടങ്ങി. ഇനി കാഴ്ചയുടെ മായാപ്രപഞ്ചത്തിലേക്ക്.. -കളർകോട് ഹരികുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.