വിനോദസഞ്ചാര മേഖലക്ക് ഏറെ പ്രധാന്യമുള്ള നാടാണ് ആലപ്പുഴ. അതുകൊണ്ടുതന്നെ ഈ മേഖലെയ അനുകൂലമായി സ്വാധീനിക്കുന്ന പരിഷ്കാരങ്ങൾ അനിവാര്യമായിരിക്കുകയാണ്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് ജലമെട്രോ. കൊച്ചി മെട്രോ റെയിൽ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വീകാര്യതതന്നെയാണ് ഈ പദ്ധതിയെ വിനോദസഞ്ചാര മേഖല അനുകൂലിക്കുന്നത്. കൊച്ചിയിൽ നടപ്പാക്കുന്ന ജലമെട്രോ ആലപ്പുഴയിലുംകൂടി നടപ്പാക്കണമെന്നാണ് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നത്. ജലത്താൽ ചുറ്റപ്പെട്ട ജില്ലയായതിനാൽ വിനോദസഞ്ചാരികൾ ജലമെട്രോയെ വിജയത്തിലെത്തിക്കുമെന്നതിനൊപ്പം ഈ മേഖലക്ക് നിലവിൽ ലഭിക്കുന്ന വരുമാനത്തേക്കാൾ ഇരട്ടി ലഭിക്കുമെന്ന് ഉറപ്പാണ്. സർക്കാറും വിനോദസഞ്ചാര വകുപ്പും അനുമതി നൽകണമെന്ന് മാത്രം. ഇപ്പോൾ ജില്ലയിലുള്ള വിനോദസഞ്ചാര മേഖല ജനങ്ങളെ ആകർഷിക്കുന്ന തരത്തിലല്ല. വിനോദസഞ്ചാരികളെ കൊള്ളയടിച്ച് ജീവിക്കുന്ന ഇടനിലക്കാരുടെ പ്രഭാവം വൻതോതിൽ വർധിക്കുകയാണ്. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ജലമെട്രോ ആലപ്പുഴയിൽ നടപ്പാക്കിയാൽ വിനോദസഞ്ചാര മേഖല കൂടുതൽ ഉന്നമനത്തിൽ എത്തുമെന്ന് ഉറപ്പാണ്. കേരളത്തിലെ സഞ്ചാരസൗകര്യത്തിന് പുതിയ മാനം നൽകിയ കൊച്ചി മെട്രോ റെയിൽ ആലപ്പുഴവരെ നീട്ടണമെന്ന ആവശ്യം ഉയരുന്നതിനിെടയാണ് കൊച്ചിയിലെ നിർദിഷ്ട ജലമെട്രോ പ്രോജക്ട് ആലപ്പുഴക്കുകൂടി അവകാശപ്പെട്ടതാകണമെന്ന നിർദേശം ശക്തമാകുന്നത്. അറബിക്കടലിെൻറ റാണിയെ കിഴക്കിെൻറ വെനീസുമായി ബന്ധിപ്പിക്കുന്നത് ടൂറിസം സാധ്യതകളെ മാത്രമല്ല, മറിച്ച് സാമൂഹികവും സാമ്പത്തികവും വാണിജ്യപരവുമായ മുന്നേറ്റങ്ങൾക്കും അതുവഴി ശക്തമായ സാമ്പത്തികാടിത്തറ സൃഷ്ടിക്കാനും കേരളത്തിനാകെ പ്രയോജനപ്പെടുത്താനുമാകും. വികസനത്തിെൻറ കാര്യത്തിൽ കൊച്ചി ഇതിനകം ബഹുദൂരം വളർന്നുകഴിഞ്ഞു. കൊച്ചിയും പശ്ചിമകൊച്ചിയും മാത്രമല്ല, വിശാലകൊച്ചിയെന്ന നിലയിലും നിലവിെല വളർച്ചക്ക് പരിധിയും പരിമിതികളുമുണ്ട്. നിലവിലെ വളർച്ച പരിപൂർണതയിൽ എത്തിച്ചേർെന്നന്നുതന്നെ പറയണം. ഇനി വളരേണ്ടത് വശങ്ങളിലേക്കാണ്. തൃപ്പൂണിത്തുറ, കാക്കനാട്, ആലുവ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് കൊച്ചി വികസിക്കുമ്പോഴും തൊട്ടരികിൽ ഒരുവിളിപ്പാടകലെ വികസനത്തിന് കൊച്ചിയെ ഉറ്റുനോക്കുന്ന അരൂർ, ചേർത്തല പ്രദേശങ്ങളെ ഉൾപ്പെടുത്താൻ എന്തോ ചില തടസ്സങ്ങൾ ബാക്കിയാവുകയാണ്. മെട്രോ റെയിലിെൻറ പ്രയോജനം ആദ്യം ലഭിക്കേണ്ട സ്ഥലങ്ങൾ ആലപ്പുഴയുടെ വടക്കൻ പ്രദേശങ്ങളിലാണ്. ജലമെട്രോയുടെ സാധ്യതകൾ ജലയാനങ്ങളുടെ നാട് എന്ന് കീർത്തി നേടിയ കിഴക്കിെൻറ വെനീസിനും സ്വന്തമാകേണ്ടതാണ്. ജില്ലകളുടെ പരിധിവിട്ട് ജനങ്ങളുടെ ആവശ്യങ്ങളെ കണ്ടറിയാൻ ഭാവനശാലികളായ ഭരണാധികാരികൾക്ക് കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.