ഗാന്ധിജയന്തി; തപാൽ വകുപ്പ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു ആലുവ : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തപാൽ വകുപ്പ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.' പ്രിയപ്പെട്ട ബാപ്പൂ (ഗാന്ധി) അങ്ങെനിക്ക് പ്രചോദനമാകുന്നു' വിഷയത്തിൽ നാല് വിഭാഗങ്ങളായിട്ടാണ് മത്സരം. പോസ്‌റ്റ് ഓഫിസിൽനിന്നും ലഭിക്കുന്ന ഇൻലൻഡ് ലെറ്റർ കാർഡിൽ 500 വാക്കുകളിൽ കവിയാതെയോ എ ഫോർ പേപ്പറിൽ 1000 വാക്കുകളിൽ കവിയാതെയോ എഴുതി അയക്കണം. പോസ്‌റ്റ് ഓഫിസിൽനിന്ന് ലഭിക്കുന്ന അഞ്ചു രൂപ കവറിൽ ചീഫ് പോസ്‌റ്റ് മാസ്‌റ്റർ ജനറൽ കേരള സർക്കിൾ, തിരുവനന്തപുരം, 695 033 എന്ന വിലാസത്തിൽ അയക്കണം. ഈ മാസം 15 ആണ് അവസാന തീയതി. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, അങ്കമാലി, കാലടി, പറവൂർ, കോതമംഗലം, കൂത്താട്ടുകുളം പോസ്‌റ്റ് ഓഫിസുകളിൽ പ്രത്യേകം സജ്ജീകരിച്ച തപാൽ പെട്ടികളിലും നിക്ഷേപിക്കാം. 18 വയസ്സിന് താഴെ, 18 വയസ്സിന് മുകളിൽ എന്നിങ്ങനെ നടക്കുന്ന മത്സരത്തിൽ ദേശീയതല മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്‌ഥാനങ്ങൾ നേടുന്നവർക്ക് ഒക്‌ടോബർ രണ്ടിന് സബർമതി ആശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ യഥാക്രമം 50,000 , 25,000, 10,000 രൂപ വീതം സമ്മാനമായി നൽകും. ഒന്നാം സ്‌ഥാനം നേടുന്നയാളെ 'പാട്രോൺ ഓഫ് ദി പോസ്‌റ്റ്' പദവി നൽകി ആദരിക്കുകയും ചെയ്യും. സംസ്‌ഥാനതല വിജയികൾക്ക് 25,000,10,000 ,5,000 എന്നിങ്ങനെയാണ് നൽകുക. സംസ്‌ഥാനതല വിജയികളിൽ നിന്നാണ് ദേശീയതല ജേതാക്കളെ കണ്ടെത്തുക. സംസ്‌ഥാനതലത്തിലെ മികച്ച പത്ത് കത്തുകളുടെ പ്രദർശനം ഗാന്ധി ജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കും. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്ക് പുറമെ മലയാളത്തിലും കത്തുകൾ എഴുതാം. മത്സരാർഥികൾ കത്തിന് താഴെ വയസ്സ് സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് ആലുവ ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റോഫിസസ് കെ.കെ. ഡേവിസ് അറിയിച്ചു. ഫോൺ: 0484 2624408, 2620570.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.