വലകളിൽ കൂട്ടത്തോടെ കുടുങ്ങി ചെറുഞണ്ടുകൾ; വംശനാശത്തിന് ഇടയാക്കുമെന്ന് വിദഗ്ധർ

പള്ളുരുത്തി: വേമ്പനാട്ടുകായൽപരപ്പുകളിൽനിന്നും സമീപ ഉൾനാടൻ കായലുകളിൽനിന്നും വിത്തുഞണ്ടുകൾ(പൊടി ഞണ്ടുകൾ) കൂട്ടത്തോടെ വലകളിൽ പെടുന്നത് വംശനാശത്തിനിടയാക്കുമെന്ന് വിദഗ്ധർ. ഊന്നിവലകളിലും ചീനവലകളിലും ഉടക്കുന്ന ഞണ്ടുകൾ കൂട്ടത്തോടെ നശിച്ചൊടുങ്ങുകയാണ്. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന കായൽവിഭവങ്ങളിൽ ഒന്നാം സ്ഥാനമാണ് ഞണ്ടുകൾക്ക്. സിംഗപ്പൂർ, മലേഷ്യ, ഫിലിപ്പീൻസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഞണ്ടിന് വൻ ഡിമാൻഡാണ്. മത്സ്യങ്ങൾക്കൊപ്പം വലകളിൽ കുടുങ്ങുന്ന ഞണ്ടുകളെ തിരിഞ്ഞുമാറ്റുന്നതിനുമുേമ്പ ചത്തുപോവുകയാണ്. കായലിൽ നാട്ടിയ ഓരോ വലയിലും നൂറുകണക്കിന് പൊടി ഞണ്ടുകളാണ് കുടുങ്ങുന്നത്. കണക്കുകൾ പരിശോധിച്ചാൽ ദിേനന ആയിരക്കണക്കിന് വിത്തുഞണ്ടുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. വലയിൽ കുടുങ്ങുന്ന പൊടി ഞണ്ടുകളെ തിരികെ കായലിൽ നിക്ഷേപിക്കാൻ മത്സ്യത്തൊഴിലാളികൾ തയാറാകുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് തൊഴിലാളികൾ പറയുന്നു. പൊടി ഞണ്ടുകൾ വലയിൽ കുടുങ്ങാൻ തുടങ്ങിയിട്ട് രണ്ടുമാസമാെയന്ന് ഇവർ പറയുന്നു. ചെറുഞണ്ടുകളുടെ കൂട്ടനാശം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഞണ്ടുകൾ കായലുകളിൽനിന്ന് കൊഴിഞ്ഞുപോകാൻ കാരണം അടിത്തട്ടിലെ ആവാസവ്യവസ്ഥകളിലെ മാറ്റമാകാമെന്ന് ഫിഷറീസ് വിഭാഗം ശാസ്ത്രജ്ഞർ പറയുന്നു. കായലി​െൻറ പാർശ്വഭാഗത്തും അടിത്തട്ടിലുമാണ് ഞണ്ടുകൾ പ്രജനനം നടത്തുന്നത്. കായൽ അടിത്തട്ടിൽ മണൽ മാറി എക്കൽ നിറഞ്ഞതും ഇത്തരം ഞണ്ടുകൾ മറ്റൊരു ദിശയിലേക്ക് പ്രയാണം നടത്താൻ കാരണമെന്നും ശസ്ത്രജ്ഞർ പറയുന്നു. കായലിലെ മാലിന്യത്തി​െൻറ അളവ് വൻതോതിൽ വർധിച്ചതും ഈ പ്രതിഭാസത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.