പനി ബാധിച്ച്​ മരിച്ചു

(ചിത്രം എ.പി.ഡി 50) തുറവൂർ: പനി ബാധിച്ച് ചികിത്സയിലിരുന്ന റോഡ് നിർമാണ തൊഴിലാളി മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡ് പറയകാട് ചാലിൽ കരുണാകരനാണ് (65) മരിച്ചത്. അഞ്ചുദിവസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കരുണാകരനെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച പുലർച്ച അഞ്ചിനാണ് മരിച്ചത്. ഭാര്യ: രമണി. മക്കൾ: രഗേഷ്, രമേശ്, രേഖ. മരുമക്കൾ: ഷിമി, അഞ്ജന, സജി. (ചിത്രം എ.പി.ഡി 51) പങ്കജാക്ഷി മാന്നാര്‍: കുട്ടമ്പേരൂര്‍ കൊട്ടാരപറമ്പില്‍ പരേതനായ എം.എസ്. വേലുവി​െൻറ ഭാര്യ പങ്കജാക്ഷി (88) നിര്യാതയായി. മക്കള്‍: വിജയന്‍ (ബി.എസ്.എന്‍.എല്‍ റിട്ട. ഉദ്യോഗസ്ഥന്‍), രാജന്‍, ഇന്ദിര. മരുമക്കള്‍: സി. സോമവല്ലി (റിട്ട. സൂപ്രണ്ട്, കൊല്ലം എസ്.എന്‍ കോളജ്), ബി. രേവമ്മ, നേതാജി ബി. രാജേന്ദ്രന്‍. സഞ്ചയനം 10ന് രാവിലെ ഒമ്പതിന്‌. (ചിത്രം എ.പി.ഡി 52) അരുണിമ ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഗുരുനിലയത്തില്‍ സാജുേമാ​െൻറ മകൾ അരുണിമ (13) നിര്യാതയായി. മാതാവ്: ബിന്ദു. സഹോദരി: അനുശ്രീ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.