കൊച്ചി: ആംബര്‍ എല്‍ എന്ന വിദേശ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മറൈൻ മർക്കൈൻറൽ വിഭാഗം ൈഹകോടതിയിൽ. കോസ്റ്റൽ പൊലീസിെൻറ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ ഒാഫിസർ അജിത്കുമാർ സുകുമാരൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ മറൈൻ മർക്കൻൈൻറൽ വകുപ്പിനോട് നിർദേശിക്കണമെന്നും കപ്പലിെൻറ രേഖകൾ പിടിച്ചെടുക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ആൻറണി ജോൺ എന്ന മത്സ്യത്തൊഴിലാളിയുടെ ഭാര്യ സുജാത നൽകിയ ഹരജിയിലാണ് വിശദീകരണം. ജൂൺ 11നാണ് കേരള തീരത്തോടടുത്ത് കപ്പലിടിച്ച് കാർമൽ മാത എന്ന ബോട്ട് തകർന്നത്. അടുത്ത ദിവസംതന്നെ ഹൈകോടതി ഉത്തരവനുസരിച്ച് കപ്പലിലെ രേഖകൾ പിടിച്ചെടുത്തിരുന്നു. ഇത് പിന്നീട് ജൂൈലയ് 19ലെ ഹൈകോടതി ഉത്തരവനുസരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കേരള കോസ്റ്റൽ പൊലീസിന് കൈമാറി. ഷിപ്പിങ് ഡയറക്ടർ ജനറലിന് പ്രാഥമിക അന്വേഷണ റിപ്പോർട്ടും നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് പരിധിയിൽ തടഞ്ഞുവെച്ചിരിക്കുന്ന കപ്പലിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുക്കാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.