കൊച്ചി: കേരള പുലയര്‍ മഹാസഭയുടെ പേരില്‍ പുന്നല ശ്രീകുമാറും സംഘവും സമുദായത്തിനിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി പി.എം. വിനോദ് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പുന്നല ശ്രീകുമാറിെൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച ഭരണസമിതി നിയമവിരുദ്ധമാണെന്ന് തിരുവനന്തപുരം മുന്‍സിഫ് കോടതി ഉത്തരവിറക്കിയതാണ്. ഈ ഭരണസമിതിയുടെ കാലത്തുണ്ടായ നടപടിക്രമങ്ങളെല്ലാം കോടതി റദ്ദാക്കുകയും ചെയ്തു. എന്നാല്‍, കോടതിവിധി അനുകൂലമാണെന്നുപറഞ്ഞ് സമുദായങ്ങള്‍ക്കിടയില്‍ പുന്നല ശ്രീകുമാറും സംഘവും പ്രചാരണം അഴിച്ചുവിടുകയാണെന്ന് കെ.പി.എം.എസ് ഔദ്യോഗികവിഭാഗം ആരോപിക്കുന്നു. ഇൗ മാസം 12 മുതല്‍ തൃശൂരില്‍ സംഘടനയുടെ സംസ്ഥാന സമ്മേളനം നടക്കുെന്നന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും നിജസ്ഥിതി സമുദായാംഗങ്ങള്‍ തിരിച്ചറിയണമെന്നും അവർ പറയുന്നു. പൊലീസ് അതിക്രമത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകിെൻറ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണം. മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും സംഘടന ആവശ്യപ്പെട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദലിത് പീഡനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണ്. കേരളത്തിൽ ഹിന്ദു െഎക്യമല്ല, ദലിത്-മുസ്ലിം-പിന്നാക്ക െഎക്യമാണ് േവണ്ടത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എ. സുരേന്ദ്രന്‍, ജിജു മോന്‍, അജേഷ ഗോപി, കെ.കെ. സുരേന്ദ്രന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.