കെ.എസ്​.ആർ.ടി.സിക്ക്​ സഹകരണബാങ്ക്​ വായ്​പ: ഹരജി ഹൈകോടതി തള്ളി

കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് പത്തനംതിട്ട ജില്ല ബാങ്കിൽനിന്ന് 130 കോടി രൂപ വായ്പ നൽകുന്നതിന് ൈഹകോടതിയുടെ അനുമതി. തുക തിരിച്ചടക്കാതെവന്നാൽ സർക്കാർ തിരിച്ചടക്കണമെന്ന നിർദേശത്തോടെ ബാങ്ക് നടപടിക്കെതിരായ ഹരജി സിംഗിൾ ബെഞ്ച് തള്ളി. വായ്പ നൽകാനുള്ള അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം ചോദ്യംചെയ്ത് ഒാൾ കേരള ജില്ല സഹകരണബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എൻ. വൈശാഖകുമാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സഹകരണബാങ്ക് അംഗമല്ലാത്ത കെ.എസ്.ആർ.ടി.സിക്ക് വായ്പ അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു ഹരജി. ആർക്കാണെങ്കിലും പരമാവധി 40 ലക്ഷം മാത്രമേ നിയമപരമായി വായ്പ അനുവദിക്കാനാകൂ. ചട്ടങ്ങൾ മറികടന്ന് കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകാനുള്ള ശ്രമം ദുരുദ്ദേശ്യപരമാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. സ്ഥാപനങ്ങൾക്കോ ബാങ്ക് അംഗത്വമില്ലാത്തവർക്കോ വായ്പ അനുവദിക്കുന്നതിൽ നിയമപരമായി വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. വായ്പക്ക് ഗാരൻറി നൽകാൻ സർക്കാറിന് അധികാരമില്ലെന്ന വാദവും കോടതി തള്ളി. പൊതുജനത്തിന് ഉപകാരപ്രദമായ ഗതാഗതസൗകര്യമെന്നതാണ് കെ.എസ്.ആർ.ടി.സിയുടെ പ്രസക്തി. ആ നിലക്കാണ് അതിനുള്ള വായ്പക്ക് സർക്കാർ ഗാരൻറി നിൽക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ലാഭനഷ്ടക്കണക്ക് പരിശോധിക്കേണ്ടതില്ലെന്നും ഇത്തരം വിഷയങ്ങളിൽ അനാവശ്യമായി ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.