ബി.ജെ.പിയും സി.പി.എമ്മും യഥാർഥപ്രശ്നങ്ങളിൽനിന്ന്​ ജനശ്രദ്ധ തിരിക്കുന്നു ^യു.ഡി.എഫ്

ബി.ജെ.പിയും സി.പി.എമ്മും യഥാർഥപ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുന്നു -യു.ഡി.എഫ് ആലപ്പുഴ: ബി.ജെ.പിയും സി.പി.എമ്മും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് അക്രമരാഷ്ട്രീയത്തി​െൻറ വഴി തെരഞ്ഞെടുത്തിരിക്കുകയാണെന്ന് യു.ഡി.എഫ് ജില്ല നേതൃയോഗം കുറ്റപ്പെടുത്തി. അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ അേപ്പാസ്തലന്മാർ എന്ന് സ്വയം ചമഞ്ഞ ബി.ജെ.പി തങ്ങളുടെ നേതാക്കന്മാർക്കെതിരെ ഉയരുന്ന അഴിമതിക്കഥകൾമൂലം ജനങ്ങളുടെ മുന്നിൽ അപഹാസ്യരായി. എല്ലാം ശരിയാക്കാൻ അധികാരത്തിലേറിയ പിണറായി സർക്കാർ പിടിപ്പുകേടി​െൻറ പര്യായമായി. ഇതിനെതിരെ വിവിധ സമരപരിപാടികൾക്ക് രൂപംകൊടുക്കാൻ യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. ബി. രാജശേഖരൻ, സി.ആർ. ജയപ്രകാശ്, എ.എ. ഷുക്കൂർ, എ.എം. നസീർ, കണ്ടല്ലൂർ ശങ്കരനാരായണൻ, പ്രഫ. ഡി. നാരായണൻകുട്ടി, ജോർജ് ജോസഫ്, പി.ഡി. കാർത്തികേയൻ, എ.എം. നിസാർ, കളത്തിൽ വിജയൻ എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ക്ലബ് ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ് തുടങ്ങും -ഋഷിരാജ് സിങ് ആലപ്പുഴ: സ്കൂൾ, കോളജുകളിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ ക്ലബ് ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ് രൂപവത്കരിക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു. ജില്ല പഞ്ചായത്ത് ഹാളിൽ എക്സൈസ് വകുപ്പ് സംഘടിപ്പിച്ച വിദ്യാർഥികളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരോധിത മയക്കുമരുന്ന് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരെക്കുറിച്ചും വിൽക്കുന്നവരെക്കുറിച്ചും വിവരം കിട്ടിയാൽ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കൈമാറാമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ക്ലബ് ഭാരവാഹികളും അധ്യാപകരും സംവാദത്തിൽ പങ്കെടുത്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ എൻ.എസ്. സലിംകുമാർ എന്നിവർ പങ്കെടുത്തു. കെ.എം.വൈ.എഫ് മാനവികസംഗമം ആലപ്പുഴ: 'ഫാഷിസ്റ്റ് കൊലവിളി -മതേതര ഇന്ത്യ കാവലിരിക്കുക' പ്രമേയത്തിൽ കേരള മുസ്‌ലിം യുവജന ഫെഡറേഷൻ സംഘടിപ്പിക്കുന്ന കാമ്പയി​െൻറ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവികസംഗമം ഞായറാഴ്ച വടുതലയിൽ നടക്കും. എ.എം. ആരിഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.