ജില്ലയുടെ ക്രമസമാധാനം ഉറപ്പാക്കും ^എസ്. സുരേന്ദ്രൻ

ജില്ലയുടെ ക്രമസമാധാനം ഉറപ്പാക്കും -എസ്. സുരേന്ദ്രൻ ആലപ്പുഴ: സർക്കാർ മാനദണ്ഡങ്ങളിൽനിന്നും പ്രവർത്തിച്ച് ജില്ലയിൽ ക്രമസമാധാനം ഉറപ്പുവരുത്തുമെന്ന് ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റ എസ്. സുരേന്ദ്രൻ. ജില്ല പൊലീസ് ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസി​െൻറ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ ശ്രമിക്കും. പൊതുജനങ്ങളുമായി സഹകരിച്ച് പൊലീസി​െൻറ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. കേസുമായി സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളോട് പൊലീസ് മാന്യമായി ഇടപെടണം. പരാതിക്കാരെ സഹായിക്കാൻ സ്റ്റേഷനുകളിൽ 24 മണിക്കൂറും പി.ആർ.ഒമാരെ ഡ്യൂട്ടിക്ക് നിയോഗിക്കും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നിലവിലെ ട്രാഫിക്ക് സംവിധാനം ഉടച്ച് വാർക്കേണ്ടതുണ്ട്. ഇതിനുള്ള മാർഗം പഠിച്ചശേഷം ഉചിതമായ നടപടിയെടുക്കും. ക്രിമിനൽ കേസുകളും റോഡ് അപകടങ്ങളും കുറക്കുന്നതിനുള്ള നടപടികൾക്ക് പ്രഥമ മുൻഗണന നൽകും. സദാചാര പൊലീസുകാരെ വെച്ചുപൊറുപ്പിക്കില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയും. സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചാലേ പൊലീസിന് ഉണർന്ന് പ്രവർത്തിക്കാൻ സാധിക്കു. ഇത് പരിശോധിക്കും. കെട്ടിക്കിടക്കുന്ന കേസുകളുടെ നടപടി വേഗത്തിലാക്കും. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കും. ഇതിനായി പരിശോധന സ്ക്വാഡുകളുടെ എണ്ണം വർധിപ്പിക്കും. ദേശീയപാതയിൽ രാത്രികാലങ്ങളിൽ എന്ത് സംഭവങ്ങളുണ്ടായാലും പൊലീസി​െൻറ സാന്നിധ്യം ഉറപ്പാക്കും. നിലവിൽ ജില്ലയിൽ പൊലീസിന് മികച്ച അംഗബലമാണ് ഉള്ളത്. ഇത് ഉപയോഗിച്ച് കാര്യനിർവഹണം ഫലപ്രദമായി നടപ്പാക്കാനാണ് ലക്ഷ്യം. സംഭവങ്ങളുടെ വിശദാംശങ്ങൾ വാട്സാപ്പിലൂടെ അറിയിക്കുന്നതിന് നടപടി സ്വീകരിക്കും. എറണാകുളം വെണ്ണല സ്വദേശിയായ സുരേന്ദ്രൻ വെള്ളിയാഴ്ച ഉച്ചക്കാണ് സ്ഥാനം ഏറ്റെടുത്തത്. മുമ്പ് കൊല്ലം, കാസർകോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ പൊലീസി​െൻറ സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ മുഹമ്മദ് റഫീക്ക് തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റിലേക്കാണ് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.