ആ ദിനം ഇന്നും മനസ്സിൽ മങ്ങാത്ത ഒാർമയാണ്. പ്രായത്തിെൻറ അവശതയിലും ഒരുനിയോഗംപോലെ തന്നെ ഏൽപിച്ച ദൗത്യത്തിെൻറ ദേശാഭിമാനപൂരിതമായ സംതൃപ്തി നൽകിയ തിളക്കം. കളർകോട് വെങ്കിടേശ്വരയിൽ ജി. പ്രഭാകരൻ പിള്ളക്ക് പ്രായം 94. രണ്ടാംലോക മഹായുദ്ധ കാലം ഉൾപ്പെടെ പതിമൂന്നര വർഷക്കാലം സൈന്യത്തിൽ സേവനമനുഷ്ഠിച്ചതിെൻറ ആഹ്ലാദം മാത്രമല്ല മനസ്സിൽ തിരയടിക്കുന്നത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ രാജ്യത്തിനുവേണ്ടി പോരാടിയ നേതാക്കളുടെയും ജനങ്ങളുടെയും ഒപ്പം തെൻറ മനസ്സും പാറിനടന്നതിെൻറ ചാരിതാർഥ്യവും ആ മുഖത്ത് ഇന്നും പ്രസരിക്കുന്നുണ്ട്. ഒൗദ്യോഗികജോലിക്കിെടയാണ് ഗാന്ധിജിയുടെ ചിതാഭസ്മ നിമഞ്ജനയാത്രയിൽ പ്രധാന സാരഥികളിൽ ഒരാളായി മാറാൻ പ്രഭാകരൻ പിള്ളക്ക് നിയോഗമുണ്ടായത്. നിമജ്ജനയാത്രയുടെ പൈലറ്റ് വാഹനത്തിലായിരുന്നു പ്രഭാകരൻ പിള്ളയുടെ ഇരിപ്പിടം. അരൂർ മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ മഹാത്മാവിനോട് ആദരം പ്രകടിപ്പിക്കാൻ ജനം റോഡിന് ഇരുവശവും തിങ്ങിക്കൂടി നിന്നതിെൻറ ചിത്രം ഇന്നും മനസ്സിലുണ്ട്. അവരുടെ സ്നേഹവും ബഹുമാനവും എത്രയെന്ന് വിവരിക്കാൻ കഴിയില്ല. ചിതാഭസ്മവുമായുള്ള പേടകം കാണാനും പുഷ്പങ്ങൾ അർപ്പിക്കാനും ജനം തിങ്ങിക്കൂടിയിരുന്നു. അവരുടെ നിറകണ്ണുകൾക്ക് താൻ സാക്ഷിയായത് മറക്കാനാവില്ല. രണ്ടാംലോക മഹായുദ്ധ കാലത്ത് ഇന്ത്യൻ വയർലസ് ടെലിഗ്രാഫിലെ സിഗ്നൽ വിഭാഗത്തിൽ വയർലസ് ഒാപറേറ്ററായിട്ടാണ് പ്രഭാകരൻ പിള്ള ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ട്രാവൻകൂർ സ്റ്റേറ്റ് ആർമി റിസർവ് പൊലീസിൽ പ്രവേശിച്ചു. ഇക്കാലത്താണ് ഗാന്ധിജിയുടെ ചിതാഭസ്മ നിമജ്ജന യാത്രയിൽ ഉൾപ്പെട്ടത്. 1948 ഫെബ്രുവരി മാസമായിരുന്നു അതെന്ന് മാത്രം ഒാർമയുണ്ട്. അരൂരിൽനിന്ന് ഏറ്റുവാങ്ങിയ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള യാത്രയിൽ ആദരം അർപ്പിക്കാൻ എത്തിയ പ്രമുഖർ നിരവധിയായിരുന്നു. ചേർത്തലയിൽ കെ.ആർ. ഗൗരിയമ്മ, ആലപ്പുഴയിൽ കല്ലേലി രാഘവൻ പിള്ള, അമ്പലപ്പുഴയിൽ തകഴി ശിവശങ്കരപ്പിള്ള, തോട്ടപ്പള്ളിയിൽ പാണ്ഡവത്ത് ശങ്കരപ്പിള്ള, തിരുവനന്തപുരത്ത് ജി.കെ. പിള്ള എന്നിവർ അതിന് നേതൃത്വം നൽകിയതായി ഒാർക്കുെന്നന്ന് പ്രഭാകരൻ പിള്ള പറയുന്നു. ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങുേമ്പാൾ വയർലസിലൂടെ വിവരം അറിയിക്കും. അത് നൽകിയിരുന്നത് പ്രഭാകരൻ പിള്ളയാണ്. തിരുവനന്തപുരം വി.ജെ.ടി ഹാളിലാണ് പൊതുദർശനത്തിന് വെച്ചത്. അടുത്തദിവസം അത് കന്യാകുമാരിയിൽ നിമജ്ജനം ചെയ്തു. മടങ്ങി നാട്ടിെലത്തിയപ്പോൾ യാത്രയുടെ അനുഭവങ്ങൾ കേൾക്കാനും വയർലസ് സംവിധാനം അറിയാനും തടിച്ചുകൂടിയ നാട്ടുകാരുടെ ചിത്രവും മനസ്സിലുണ്ട്. പതിമൂന്നര വർഷം മാത്രമെ പട്ടാളത്തിൽ ഉണ്ടായുള്ളൂ. 15 വർഷം തികഞ്ഞിരുന്നെങ്കിൽ പെൻഷൻ കിട്ടുമായിരുന്നു. എന്നാൽ, ഒന്നരവർഷം കുറഞ്ഞപ്പോൾ ഇപ്പോൾ പ്രതിമാസം സഹായധനമായി ലഭിക്കുന്ന 4000 രൂപ മാത്രം. സൈനികക്ഷേമ വകുപ്പിൽനിന്നാണ് ലഭിക്കുന്നത്. അമ്പലപ്പുഴ കാക്കാഴം പെരുമ്പള്ളിയിൽ പരേതരായ പത്മനാഭപിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകനാണ്. ദീർഘകാലത്തെ വടക്കേ ഇന്ത്യൻ ജീവിതത്തിനുശേഷമാണ് നാട്ടിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. ഇപ്പോൾ കളർകോട് താമസിക്കുന്ന പ്രഭാകരൻ പിള്ളയുടെ താങ്ങും തണലുമായി ഭാര്യ സന്താനവല്ലിയും ഇളയമകൾ ശ്രീകലയും മരുമകൻ റിട്ട. അധ്യാപകനായ വി. രാധാകൃഷ്ണനുമുണ്ട്. മൂത്തമകൾ ശോഭനാദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.