കൺസ്ട്രക്​ഷൻ വർക്കേഴ്​സ്​ ഫെഡറേഷൻ സംസ്ഥാന സമ്മേളനം

കൊച്ചി: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.െഎ.ടി.യു) 10ാം സംസ്ഥാനസമ്മേളനം ഞായർ, തിങ്കൾ ദിവസങ്ങളിൽ എറണാകുളം ടൗൺഹാളിൽ നടക്കും. ആറിന് രാവിലെ സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏഴിന് വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, അഖിലേന്ത്യ ഫെഡറേഷൻ ജനറൽ സെക്രട്ടറി ദിപഞ്ജൻ ചക്രവർത്തി, കെ.പി. സഹദേവൻ, കെ. ചന്ദ്രൻ പിള്ള, എസ്. ശർമ എം.എൽ.എ, സി.എം. ദിനേശ് മണി എന്നിവർ പെങ്കടുക്കും. ഏഴിന് വൈകീട്ട് നാലിന് മറൈൻ ൈഡ്രവിൽനിന്ന് പ്രകടനം ആരംഭിക്കും. സംസ്ഥാന ഭാരവാഹികളായ സി.കെ. പരീത്, കെ.വി. ജോസ്, രാധാകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.