ആലപ്പുഴ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്തിൽ നടന്ന ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. രാഹുൽ ഗാന്ധിയുടെ വാഹനത്തിനുനേരെ ഫാഷിസ്റ്റ് ശക്തികൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.സി.സി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനത്തിന് ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, ഭാരവാഹികളായ കെ.ആർ. മുരളീധരൻ, ടി. സുബ്രഹ്മണ്യദാസ്, പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ് ഭട്ട്, ടി.വി. രാജൻ, സജി കുര്യാക്കോസ്, ടി.എച്ച്. സലാം, സി.ഡി. ശങ്കർ, ഇല്ലിക്കൽ കുഞ്ഞുമോൻ, സിറിയക് ജേക്കബ്, അംജിത്ത്കുമാർ, കെ.ആർ. ലാൽജി, എൻ. ഹരികുമാർ, കെ.എ. സാബു, നൂറുദ്ദീൻകോയ, കരോളിൻ പീറ്റർ എന്നിവർ നേതൃത്വം നൽകി. പോളിടെക്നിക് പ്രവേശനം; ഹെൽപ് ഡെസ്കുകൾ ഇന്നും നാളെയും ചേർത്തല-: ഗവ. പോളിടെക്നിക് കോളജ് പ്രവേശനത്തിന് നാലാമത്തെ അലോട്ട്മെൻറുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്കുകൾ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും. കോളജിൽ പുതുതായി അനുവദിച്ച കമ്പ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ചിന് ഓപ്ഷൻ നൽകാനും ഈ ദിവസങ്ങളില്‍ അവസരമുണ്ട്. നിലവിൽ ഏതെങ്കിലും പോളിടെക്നിക്കിൽ പ്രവേശനം എടുത്തവർക്ക് ചേർത്തല കമ്പ്യൂട്ടർ ബ്രാഞ്ച് താൽപര്യമുണ്ടെങ്കിൽ അവർ ഇപ്പോൾ പ്രവേശനം നേടിയിരിക്കുന്ന കോളജിലെ ഹെൽപ് ഡെസ്കിൽ രജിസ്റ്റർ ചെയ്യണം. നിലവിൽ ഹയർ ഓപ്ഷൻ രജിസ്റ്റർ ചെയ്തവർക്ക് ഓപ്ഷൻ പുനഃക്രമീകരിക്കാനും താൽപര്യമില്ലാത്ത ഓപ്ഷനുകൾ ഒഴിവാക്കാനും സൗകര്യമുണ്ട്. ഓപ്ഷൻ റദ്ദുചെയ്യുന്നവർ സർട്ടിഫിക്കറ്റുകൾ മടക്കി വാങ്ങണം. അലോട്ട്മെൻറ് ലഭിക്കുന്നവർ നിർബന്ധമായും പ്രവേശനം എടുക്കണം. ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർ പുനർ രജിസ്ട്രേഷൻ ചെയ്തില്ലെങ്കിൽ അലോട്ട്മെൻറിന് പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.