കൊച്ചി: സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോസ്‌കോ കോളജ് ആക്രമിച്ച കേസിലെ പ്രതികളായ 14 എസ്.എഫ്.െഎ പ്രവർത്തകരുടെ ജാമ്യഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ആയുധങ്ങളുമായി അതിക്രമിച്ചുകയറി പ്രിന്‍സിപ്പലിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്‌തെന്ന കേസിലെ പ്രതികളായ ഫെബിന്‍, ഹരികൃഷ്ണന്‍, ലിജോ ജോണി, ജിതുഷ്, അര്‍ജുന്‍ ഗോപാല്‍, നിതീഷ് സോമന്‍, അജ്‌നാസ് അഹ്മദ്, ശരത്, അജ്മല്‍, ജോബിന്‍സണ്‍ ജയിംസ്, ഹരിശങ്കര്‍, ജിഷ്ണു ഷാജി, റഷീദ്, സാനു എന്നിവർ നൽകിയ ഹരജിയിലാണ് ഉത്തരവ്. കഴിഞ്ഞ മാസം 11ന് നടന്ന ആക്രമണത്തിൽ കോളജിന് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കോളജില്‍ എസ്.എഫ്.ഐ യൂനിറ്റുണ്ടാക്കിയതിന് വിഷ്ണു വേണുഗോപാൽ എന്ന വിദ്യാർഥിയെ മാനേജ്മെൻറ് സസ്‌പെൻഡ് ചെയ്തിരുെന്നന്ന് ഹരജിയിൽ പറയുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ല. വിദ്യാര്‍ഥികളാണെന്ന പരിഗണന നൽകണമെന്നും ഹരജിയിൽ അപേക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.