രാജമാണിക്യം റിപ്പോർട്ട് തള്ളരുത്-- -ആം ആദ്മി പാർട്ടി കൊച്ചി: അനധികൃതമായി കൈവശംെവച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചുപിടിക്കണമെന്ന് നിർദേശിക്കുന്ന രാജമാണിക്യം റിപ്പോർട്ട് അട്ടിമറിക്കാൻ സി.പി.എം നേതൃത്വം ശ്രമിക്കുന്നെന്ന് ആം ആദ്മി പാർട്ടി. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാർ ലംഘിച്ചതുമായ എസ്റ്റേറ്റുകൾ ഭൂരഹിതർക്ക് നൽകുകയും പൊതുആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുമെന്ന ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനത്തിെൻറ ലംഘനമാണിത്. ചെറുവള്ളിയിൽ വിമാനത്താവളത്തിന് ഏറ്റെടുക്കുന്ന ഭൂമിയും ഇത്തരത്തിൽ അനധികൃതമായി കൈമാറിയതാണ്. കൈയേറ്റങ്ങളെ നിയമവിധേയമാക്കുന്നതിനാണ് മൂന്നാറിന് പ്രത്യേക പദവി എന്ന ആശയം സി.പി.എം മുന്നോട്ടുവെക്കുന്നത്. റവന്യൂ മന്ത്രിപോലും അറിയാതെ ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് വിളിച്ച യോഗം ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് പ്രസ്താവനയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.